26 April 2024, Friday

Related news

August 16, 2023
August 9, 2023
August 2, 2023
May 26, 2023
May 1, 2022
April 24, 2022
April 23, 2022
April 9, 2022
March 30, 2022
March 30, 2022

ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ മെെലേജ്; സര്‍വ്വീസ് ഉപഭോക്താവിന്റെ വീട്ടില്‍, ഒല ഇലക്ട്രിക്ക് സ്കൂട്ടര്‍ പുറത്തിറക്കി

നഫീസ് എസ് സെെഫ്
ചെന്നെെ
August 15, 2021 4:27 pm

ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനിയായ ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലെെനായി നടന്ന ചടങ്ങിലാണ് വാഹനം പുറത്തിറക്കിയത്. നേരത്തെ വാഹനത്തിന് പ്രീബുക്കിലൂടെ തന്നെ ഒരു ലക്ഷം ഓഡറും ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് ലഭിച്ചിരുന്നു. കൂടുതല്‍ റേന്‍ജ്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് ഒല വിപണിയിലെത്തുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വച്ച് ഏറ്റവും ഫ്യൂച്ചറിസ്റ്റിക് ഡിസെെനാണ്. സ്ലീക്കായ ബോഡി പാനലുകള്‍, ഇരട്ട ഹെഡ് ലാമ്പുകള്‍, താഴ്ത്തി സ്ഥാപിച്ച ടേണ്‍ ഇന്‍ഡികേറ്ററുകള്‍ , കറുത്ത അലോയ് വീലുകള്‍, റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, കറുത്ത ഗ്രാബ് റെയിലുകള്‍ എന്നിവ ചേര്‍ന്ന ഓല സ്കൂട്ടറിന്റെ രൂപകല്‍പനയും ആരെയും മയക്കും.
എസ്1, എസ് 1 പ്രോ എന്നീ രണ്ട് വേരിയന്റുകളായാണ് ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടര്‍ വിപണിയിലെത്തുന്നത്. നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ മൂന്നും നാലും നിറങ്ങളിൽ ലഭിക്കുമ്പോൾ ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തന്നത്. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാണ്.

ഏറ്റവും മികച്ച പവര്‍, കൂടിയ ആക്സിലറേഷന്‍, മികച്ച ട്രാക്ഷന്‍ എന്നവയും ഒല ഇലക്ട്രിക്കിലേക്ക് ഉപഭോക്താക്കളെ അടുപ്പിക്കും. ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടര്‍ വിപണിയിലെത്തിക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ എല്ലാവരും വാഹനത്തിന് റേഞ്ച്/ മെെലേജ് എത്ര ലഭിക്കുമെന്ന ആകാംക്ഷയിലായിരുന്നു. പെട്രോള്‍ വില കത്തിക്കയറുന്ന ഈ സമയത്ത്, ഉപഭോക്താക്കളെ നിരാശപ്പെടുത്താതെ മികച്ച മെെലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കീലെസ് എന്റ്രിയുള്ള വാഹനം ആപ്പ് അധിഷ്ഠിതമായി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്‍ത് ഓടിക്കാന്‍ കഴിയും. ക്ലൗഡ് കണക്റ്റിവിറ്റി, 4ജി സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, വൈഫൈ, നാവിഗേഷന്‍, ഒടിആര്‍ അപ്ഡേറ്റുകള്‍, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ സവിശേഷതകളോട് കൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ഒല ഇ‑സ്കൂട്ടറിലുള്ളത്. ഏറ്റവും കൂടുതല്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് തങ്ങള്‍ക്കാണെന്നും ഒല അവകാശപ്പെടുന്നു. റിവേഴ്സ് മോഡ്, ക്രൂയ്സ് കണ്ട്രോള്‍ തുടങ്ങിയ സെഗ്മെന്റ് ബെസ്റ്റ് ഫീച്ചേഴ്സും ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടറിലുണ്ട്.

എസ്1 ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എസ്1 വേരിയന്റ് വെറും 3.6 സെക്കന്റ് കൊണ്ട് 40 കിലോമീറ്റര്‍ വേഗത കെെവരിക്കും. നോര്‍മല്‍ ‚സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രെെവ് മോഡുകളും വാഹനത്തിന് കമ്പനി നല്‍കിയിട്ടുണ്ട്. എസ് 1 പ്രോ വേരിയന്റില്‍ നോര്‍മല്‍ ‚സ്പോര്‍ട്ട് ഡ്രെെവ് മോഡുകള്‍ക്ക് പുറമേ ഹെെപ്പര്‍ മോഡും നല്‍കിയിട്ടുണ്ട്. എസ് 1 പ്രോ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 115 കിലോമീറ്ററാണ് എസ് 1 പ്രോയുടെ പരമാവധി വേഗത.

അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററിയാണു സ്കൂട്ടറിലെ മറ്റൊരു സവിശേഷത. ഫാസ്റ്റ് ചാര്‍ജര്‍ വഴി വെറും 15 മിനിറ്റിൽ ബാറ്ററി പകുതിയോളം ചാർജ് ആവുമെന്നാണ് ഓലയുടെ വാഗ്ദാനം.ചാർജിങ് നെറ്റ്‌വർക്കുകളിൽ കസ്റ്റമൈസ്ഡ് സബ്സ്ക്രിപ്ഷനും ആരംഭിക്കുമെന്ന് ഒല പറയുന്നു. ഹൈപ്പർചാർജർ എന്നറിയപ്പെടുന്ന പ്രോജക്ട്, പ്രാകാരം 400 നഗരങ്ങളിലായി ഒരു ലക്ഷം ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കാന്‍ ഒല ലക്ഷ്യം വയ്ക്കുന്നുണ്ട്.

ഹൈപ്പർചാർജർ വഴി വാഹനംചാര്‍ജ് ചെയ്യുമ്പോള്‍ 18 മിനിറ്റില്‍ 75 കിലോമീറ്റര്‍ സ‍ഞ്ചരിക്കാന്‍ സാധിക്കും. വീടുകളിലെ 6 Amp പ്ലഗ് വഴി ആറ് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. 85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില.

ഉപഭോക്താവിന്റെ വിലാസത്തിൽ സ്കൂട്ടർ നേരിട്ട് എത്തിക്കുന്ന ഒരു പുതിയ സെയില്‍സ് തന്ത്രമാണ് ഓല പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ഡീലർഷിപ്പുകൾ ഉണ്ടാകില്ല. ഓർഡറുകൾ ഓൺലൈനായി നൽകണം. വാഹനത്തിന്റെ സര്‍വ്വീസും ഉപഭോക്താവിന്റെ വീട്ടിലെത്തിക്കും. ഇതിനു വേണ്ടി ഒരു സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താല്‍ മാത്രം മതി. മെക്കാനിക്ക് വീട്ടിലെത്തി പ്രശ്നം പരിഹരിക്കും.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.