18 May 2024, Saturday

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
August 31, 2023
August 8, 2023
June 20, 2023

ഒമിക്രോണ്‍ അത്ര ഭീകരമല്ല: ഡബ്ല്യുഎച്ച്ഒ

Janayugom Webdesk
ജനീവ
December 8, 2021 10:13 pm

നിലവില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകള്‍ ഒമിക്രോണിന്റെ വ്യാപനം തടയാൻ ഫലപ്രദമായേക്കുമെന്ന് ലോകാരേ­ാഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മെെക്കല്‍ റയാൻ. മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കൂടിയതാണ് ഒമിക്രോണ്‍ വകഭേദമെന്ന് പറയാൻ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ വാക്സിന് പിടിക്കൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമിക്രോണിന് കഴിയില്ലെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ സ്ഥിതി മാറിയേക്കാം എന്നും അദ്ദേഹം വിശദീകരിച്ചു. 

ഒമിക്രോണ്‍ വളരെ തീവ്രമായ വകഭേദം അല്ല എന്നാണ് പ്രാഥമിക നിഗമനങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഈ വാദം ഉറപ്പിക്കാൻ ഇനിയും കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. വാക്സിനുകളെ മറികടന്ന് മനുഷ്യശരീരത്തിൽ ഒമിക്രോൺ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും റയാൻ വ്യക്തമാക്കി. നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന ഫലപ്രദമായ വാക്സിനുകൾ നമുക്കുണ്ട്. കടുത്ത പനിയോ വൈദ്യ പരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാർഗങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:Omicron is not so ter­ri­ble: WHO

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.