26 July 2024, Friday
KSFE Galaxy Chits Banner 2

ഒമിക്രോൺ വകഭേദം; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വന്‍ വിലയിടിവ്

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2021 11:27 am

ലോകരാജ്യങ്ങളില്‍ കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം ആശങ്ക ഉയര്‍ത്തുകയാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയെ ബാധിച്ചു. 2020 ഏപ്രിലിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ഇടിവാണെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് സൂചിപ്പിക്കുന്നു. ബാരലിന് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 80 ഡോളറിന് താഴെയെത്തി. ബി.1.1.52 എന്ന കോവിഡ് വകഭേദമാണ് കണ്ടെത്തിയത്. അഞ്ച് ശതമാനത്തോളമാണ് അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ ബാരലിന് വിലയിടിഞ്ഞത്. 

അമേരിക്ക ഉള്‍പ്പെടെയുള്ള ഉപഭോഗ രാജ്യങ്ങളെ ഏകോപിപ്പിച്ച്‌ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ പുറത്തിറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കന്‍ വിനോദസഞ്ചാരിയിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ഹോങ്കോംഗില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ഇയാളെ കൂടാതെ ഒരാള്‍ക്കു കൂടി പുതിയ വകഭേദത്തില്‍ നിന്നുള്ള രോഗബാധയേറ്റതായി സംശയിക്കുന്നുണ്ട്. ഇവരുടെ ഒപ്പം യാത്ര ചെയ്ത മറ്റ് സഞ്ചാരികളേയും പ്രത്യേകം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. 

ENGLISH SUMMARY:Omicron vari­ant; Crude oil prices fall sharply in inter­na­tion­al markets
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.