March 21, 2023 Tuesday

Related news

March 16, 2023
March 11, 2023
March 7, 2023
February 22, 2023
February 22, 2023
February 5, 2023
February 4, 2023
January 21, 2023
January 5, 2023
December 28, 2022

ജനുവരി 26ന് ജില്ലകളില്‍ ലഹരിയില്ലാ തെരുവ്

Janayugom Webdesk
തിരുവനന്തപുരം
January 21, 2023 11:21 pm

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ രണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26ന് എല്ലാ ജില്ലകളിലും ‘ലഹരിയില്ലാ തെരുവ്’ പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ ഒരു പ്രധാന വീഥിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും. മയക്കുമരുന്ന് ലഹരിക്കെതിരെ സമൂഹത്തെയാകെ അണിനിരത്താന്‍ സര്‍ക്കാരിന്റെ വിവിധ പ്രചാരണ പരിപാടികളിലൂടെ കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 

2022 ഒക്ടോബര്‍ ആറിനാണ് നോ ടു ഡ്രഗ്സ് എന്ന പേരില്‍ സര്‍ക്കാര്‍ വിപുലമായ പ്രചാരണം ആരംഭിച്ചത്. ആദ്യഘട്ട പ്രചാരണം നവംബര്‍ ഒന്നിന് അവസാനിച്ചു. നവംബര്‍ 14ന് രണ്ടാം ഘട്ടത്തിന് തുടക്കമായി. ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യവുമായി ഗോള്‍ ചലഞ്ച് സംസ്ഥാനമെങ്ങും നടന്നു. സ്കൂളുകള്‍, കോളജുകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, കുടുംബശ്രീ ഉള്‍പ്പെടെ കേന്ദ്രീകരിച്ചും വിവിധ പരിപാടികള്‍ രണ്ടാംഘട്ടത്തില്‍ നടത്തിയിട്ടുണ്ട്. 

Eng­lish Summary:On Jan­u­ary 26, there will be no drunk­en streets in the districts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.