7 September 2024, Saturday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 11, 2022
October 11, 2022
October 9, 2022
October 8, 2022
October 7, 2022
October 7, 2022
October 6, 2022
October 6, 2022

ഓപ്പറേഷന്‍ ഫോക്കസ് ത്രീ; എട്ട് ബസുകളില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി

Janayugom Webdesk
തളിപ്പറമ്പ്
October 13, 2022 8:51 am

ഓപ്പറേഷൻ ഫോക്കസ് ത്രീ യുടെ ഭാഗമായി നാലാം ദിവസത്തെ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എട്ട് ടൂറിസ്റ്റ് ബസുകളിൽ നിയമ ലംഘനം കണ്ടെത്തി.
ഓപ്പറേഷൻ ഫോക്കസ് ത്രീ എന്ന പേരിൽ കേരളത്തിൽ നാലു ദിവസങ്ങളായി തുടരുന്ന പരിശോധനയുടെ ഭാഗമായി തളിപ്പറമ്പിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ബുധനാഴ്ച്ച നടന്ന പരിശോധനയിൽ എട്ട് വാഹനങ്ങളിൽ അനുവദനീയ മല്ലാത്ത കളർ ലൈറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ, റൊട്ടേഷൻ ലൈറ്റുകൾ, കാതടപ്പിക്കുന്ന സൗണ്ട് സിസ്റ്റം തുടങ്ങിയവ കണ്ടെത്തി.കൂടെതെ സ്വകാര്യ ബസ്സ് ഉൾപ്പെടെ മറ്റു വാഹനങ്ങളും പരിശോധിച്ചിരുന്നു.
കണ്ടെത്തിയ നിയമ ലംഘനം കുറഞ്ഞ സമയത്തിനകം പരിഹരിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ നിർദ്ദേശം നൽകുകയും നോട്ടീസ് നൽകി ഫൈൻ ഈടാക്കുകയും ചെയ്തു. വടക്കാഞ്ചേരി അപകടത്തെ തുടർന്ന് വാഹന പരിശോധ കർശനമായി തുടരുമ്പോൾ ആളുകൾ ബോധവാന്മാരായി വരുന്നുണ്ടെന്നാണ് ദിവസേന പിടിയിലാകുന്ന നിയമ ലംഘനത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗുരുതരമായ നിയമ ലംഘനങ്ങൾ കുറഞ്ഞു വരികയാണെന്നും വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും എഎംവിഐ കെ വി പ്രവീൺ കുമാർ പറഞ്ഞു. തളിപ്പറമ്പിൽ നടന്ന പരിശോധനയിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.ഗിജേഷ്, പി. പ്രശാന്ത്, ഡ്രൈവർ കെ.നൗഷാദ് എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Oper­a­tion Focus Three; Seri­ous vio­la­tions were found in eight buses

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.