8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 11, 2022
October 11, 2022
October 9, 2022
October 8, 2022
October 7, 2022
October 7, 2022
October 6, 2022
October 6, 2022

നിയമലംഘനം: പാലക്കാടും കണ്ണൂരും ബസുകളുടെ പെര്‍മിറ്റും ഫിറ്റ്നസും റദ്ദാക്കി

Janayugom Webdesk
കണ്ണൂര്‍
October 11, 2022 11:45 am

നിയമലംഘനം കണ്ടെത്തിയതിനുപിന്നാലെ പാലക്കാടും കണ്ണൂരും സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. കണ്ണൂരില്‍ മൂന്ന് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്. ഏഴ് ബസുകൾ വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയതായി കണ്ടെത്തി. ചട്ടം ലംഘിച്ച് ലൈറ്റും ശബ്ദ സംവിധാനങ്ങളുമുള്ള ബസുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
അതിനിടെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂറിസ്റ്റ് ബസുടമകൾ ഗതാഗത മന്ത്രിയെ കാണുന്നുണ്ട്.
നിയമ ലംഘകരായ ഡ്രൈവർമാരുടെ ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യാൻ ഇടക്കാല ഉത്തരവിൽ കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. വടക്കഞ്ചേരി അപകടകാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോ‍ർട് കിട്ടിയതിന് പിന്നാലെയാണ് നടപടികള്‍ കര്‍ശനമാക്കിയത്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് സംസ്ഥാന ട്രാൻപോർട്ട് കമ്മീഷണര്‍ അറിയിച്ചിരുന്നു. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കും. നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കാറാണ് പതിവ് . എന്നാൽ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയിൽ നിരത്തിലിറക്കുന്നതാണ് പതിവ്. ഇതിന് തടയിടാൻ ബസുകളുടെ ഫിറ്റ്സന് റദ്ദാക്കും . ആവശ്യമെന്ന് കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാൻപോർട്ട് കമ്മീഷണർ എസ് ശ്രീജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയമ വിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളിൽ വിനോദയാത്ര നടത്തിയാൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടി വരും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ് സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇന്ന് മുതൽ പരിശോധന കർശനമായിരിക്കും.

Eng­lish Sum­ma­ry: Vio­la­tion: Fit­ness and per­mit of Palakkad and Kan­nur bus­es cancelled

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.