18 May 2024, Saturday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

വിജയ് ചൗക്കിലേയ്ക്ക് പ്രതിപക്ഷ മാര്‍ച്ച്

Janayugom Webdesk
ന്യൂഡല്‍ഹി
December 21, 2021 10:17 pm

പ്രതിപക്ഷം പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, സിപിഐ(എം) നേതാവ് എളമരം കരീം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളാണ് മാര്‍ച്ചിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.
എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും നടപടികള്‍ ആരംഭിച്ച ഉടന്‍ രംഗത്തെത്തി. മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിഷേധം. സഭാ നടപടികളുമായി സഹകരിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങളോട് അഭ്യര്‍ത്ഥന നടത്തിയ സ്പീക്കര്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ സഭ നിര്‍ത്തിവച്ചു. തുടര്‍ന്നായിരുന്നു പ്രതിപക്ഷ മാര്‍ച്ച്.

ENGLISH SUMMARY:Opposition march to Vijay Chowk
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.