November 29, 2023 Wednesday

ജൈവ സംഗീതം നവ്യാനുഭവമായി

Janayugom Webdesk
കരുനാഗപ്പള്ളി
May 7, 2022 9:01 pm

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പിൽ പാലക്കാട് സ്വദേശിയും ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവുമായ ജനാർദ്ദനൻ പുതുശ്ശേരി അവതരിപ്പിച്ച ജൈവ സംഗീതപരിപാടി ശ്രദ്ധേയമായി.
പുള്ളുവൻപാട്ട്, ഉടുക്ക് പാട്ട്, കൃഷിപാട്ട്, കാളകളി പാട്ട്, മയിൽപാട്ട്, വിവിധ നാട്ടുവാദ്യങ്ങളായ പുള്ളോർക്കുടം, ഉടുക്ക് മഴമൂളി, കൊമ്പ്, കോടങ്കി ഉടുക്ക്, തുടി, തപ്പട്ട എന്നിവ കുട്ടികളെ പരിചയപ്പെടുത്തി.
ക്യാമ്പ് ഡയറക്ടർ സുമൻജിത്ത് മിഷ, കോഡിനേറ്റർ ഗൗരി എസ് കുമാർ, കൗൺസിൽ ഭാരവാഹികളായ ജി മഞ്ജുകുട്ടൻ, അനു നാരായണൻ, അനിൽ കിഴക്കേടത്ത്, റാഫിപോച്ചയിൽ, അനു നാരായണൻ, ആദിത്യ സന്തോഷ് എന്നിവർ നേതൃത്വം നൽകി. ചലച്ചിത്ര താരം വിനു മോഹൻ, ദേശീയ ട്രെയിനർ ബ്രഹ്മ നായകൻ മഹാദേവൻ, കവയത്രി ദിവ്യ ദേവകി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.