18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 16, 2025
March 11, 2025
March 9, 2025
February 25, 2025
February 23, 2025
February 18, 2025
February 18, 2025
February 14, 2025
February 9, 2025

ചെെനീസ് നയതന്ത്ര ബന്ധം ശക്തമാക്കാനൊരുങ്ങി പാകിസ്ഥാന്‍

Janayugom Webdesk
ബീജിങ്
February 6, 2022 8:36 pm

ചെെനയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ശീതകാല ഒളിമ്പക്സ് ഉദ്ഘാടന ചടങ്ങിനെത്തിയ ഇമ്രാന്‍ ഖാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങുമായി കൂടിക്കാഴ്ച നടത്തി. 2019ന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ബീജിങ്ങിലെ ‘ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളി’ല്‍ വെച്ച് ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച.

ചൈനയ്ക്കും പാകിസ്ഥാനുമിടയിലുള്ള സഹകരണ-നയതന്ത്ര ബന്ധങ്ങളും ഇരുരാജ്യങ്ങളേയും ബാധിക്കുന്ന മറ്റ് പ്രാദേശിക‑അന്താരാഷ്ട്ര വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ശീതകാല ഒളിമ്പിക്സ് വിജയകരമായി നടത്തുന്നതില്‍ ചൈനീസ് നേതൃത്വത്തെയും രാജ്യത്തെ ജനങ്ങളെയും ഇമ്രാന്‍ ഖാന്‍ അനുമോദിച്ചു.

ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനുമായി നാല് ദിവസമാണ് ഇമ്രാന്‍ ചെെനയിലെത്തിയത്. കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രി ലി കെക്വാങുമായും ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു.

ഇരു രാജ്യങ്ങളുമായി അതിര്‍ത്തി സംഘര്‍ഷങ്ങളും അനധികൃത അധിനിവേശങ്ങളുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടിക്കാഴ്ച നിര്‍ണായകമാണ്. ഇന്ത്യയില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദുത്വ അജണ്ടകള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും സമാധാനത്തിനും സുസ്ഥിരതയ്ക്കും ഹിന്ദുത്വ അജണ്ടകളിലൂന്നിയ സമീപനം ഭീഷണിയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള പങ്കാളിത്തം മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ആവശ്യമാണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, സ്വാതന്ത്ര്യം, ദേശീയ വികസനം എന്നിവയ്ക്കുള്ള ചൈനയുടെ അചഞ്ചലമായ പിന്തുണക്കും അദേഹം നന്ദി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ചൈനയില്‍ നിന്നും ധനസഹായം പാകിസ്ഥാന് ലഭിക്കാന്‍ ഖാന്‍ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചൈനയ്ക്ക് പാകിസ്ഥാനില്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ക്കും അവസരമൊരുക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്റെ സുസ്ഥിര വളർച്ച, വ്യാവസായിക വികസനം, കാർഷിക നവീകരണം, എന്നിവയ്‌ക്കായുള്ള ജനകേന്ദ്രീകൃത ഭൗമ‑സാമ്പത്തിക കാഴ്ചപ്പാടുകളെക്കുറിച്ചും സർക്കാരിന്റെ നയങ്ങളെക്കുറിച്ചും ഇമ്രാൻ ഖാന്‍ ഷി ജിങ് പിങ്ങിനോട് വിശദീകരിച്ചു. ചൈന‑പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലൂടെ പാകിസ്ഥാന്റെ സാമൂഹിക‑സാമ്പത്തിക വികസനത്തിന് ചൈന നല്‍കുന്ന പിന്തുണയേയും സഹായത്തെയും ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചു.

eng­lish sum­ma­ry; Pak­istan ready to strength­en Chi­nese diplo­mat­ic ties

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.