19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024

മോഡിയുടെ മുഖസാദൃശ്യമെന്ന ബിജെപിയുടെ ആരോപണം; പപ്പാഞ്ഞിയുടെ മുഖം മാറ്റി

Janayugom Webdesk
കൊച്ചി
December 30, 2022 6:52 pm

ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിനായി തയാറാക്കുന്ന ഭീമൻ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖച്ഛായയെന്ന ബിജെപി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്ന് പുതിയ മുഖം നല്‍കി. പഴയതില്‍ നിന്ന് വ്യത്യസ്തമായി താടി നീട്ടി, കൊമ്പന്‍ മീശ വച്ചാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്.

കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നലെ രാവിലെ പ്രധാനമന്ത്രിയുമായുള്ള സാമ്യം ഉണ്ടെന്ന് കാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്. പപ്പാഞ്ഞിയുടെ മുഖവും നീണ്ട താടിയും പ്രധാനമന്ത്രിയെ ഓര്‍മ്മിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. കൊച്ചിയില്‍ പുതുവര്‍ഷം പിറക്കുമ്പോള്‍ പഴയ വര്‍ഷത്തോടൊപ്പം പപ്പാഞ്ഞിയും കത്തിത്തീരും. ഇത് എല്ലാവര്‍ഷവും നടക്കുന്നതാണ്.

Eng­lish Sum­ma­ry: Papan­ji’s face changed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.