സിറിയൻ പൗരന് പാസ്പോർട്ട് കൈമാറിയെന്ന് ആരോപിച്ച് യുഎസ് നയതന്ത്രജ്ഞനെ തുർക്കി പൊലിസ് അറസ്റ്റ് ചെയ്തു.ഇസ്താംബുൾ വിമാനത്താവളത്തിൽ വച്ച് നവംബർ 11നാണ് സംഭവം നടന്നത്.
വ്യാജ പാസ്പോർട്ടുമായി ജർമനിയിലേക്ക് പോകാൻ എത്തിയപ്പോഴാണ് സിറിയൻ പൗരൻ പിടിയിലായത്. നയതന്ത്ര ഉദ്യോഗസ്ഥൻ കൈമാറിയ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ യാത്രനടത്താന്‍ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷം ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ബെയ്റൂട്ടിലെ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. പാസ്പോർട്ട് വിറ്റതിന് കിട്ടിയ 10, 000 ഡോളർ ഇയാളുടെ കൈവശമുണ്ടായിരുന്നു. വ്യാജരേഖ ചമച്ചു വെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സിറിയൻ പൗരനെ പിന്നീട് ജാമ്യത്തിൽ വിട്ടു. അതേസമയം, അറസ്റ്റിലായ നയതന്ത്രജ്ഞൻ തടങ്കലിൽ തുടരുകയാണ്. ബുധനാഴ്ച പുറത്തുവന്ന ആരോപണങ്ങളെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പ്രതി കരിച്ചിട്ടില്ല.
english summary; Passport handed over to Syrian citizen, Turkey arrests US diplomat
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.