9 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 31, 2024
August 30, 2024
August 30, 2024
August 30, 2024
August 25, 2024
August 23, 2024
August 23, 2024
August 6, 2024
July 21, 2024
July 17, 2024

ആശുപത്രിയില്‍ രോഗിയ്ക്ക് പീഡനം: രോഗിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് നഴ്സ്

Janayugom Webdesk
ലഖ്‌നൗ
October 28, 2022 4:42 pm

ഉത്തർപ്രദേശിലെ ഒരു ജില്ലാ ആശുപത്രിയിൽ രോഗിയായ സ്ത്രീയെ നഴ്‌സ് ദേഹോപദ്രവമേല്‍പ്പിച്ചു. സീതാപൂർ ജില്ലാ ആശുപത്രിയിലെ വനിതാ വാർഡിലാണ് രോഗിയ്ക്ക് നഴ്സിന്റെ പീഡനമേറ്റത്. വനിതാ നഴ്സ് രോഗിയായ സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് കിടക്കയിലേക്ക് തള്ളുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം രോഗിക്കെതിരെ ഒരു തരത്തിലുള്ള മോശം പെരുമാറ്റവും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട് ആശുപത്രി അധികൃതർ നഴ്‌സിന്റെ നടപടിയെ ന്യായീകരിച്ചു.
ഒക്ടോബര്‍ 18നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുടുംബാംഗങ്ങള്‍ പോയതിനുശേഷം ഇവര്‍ സ്വയം അക്രമാസക്തമായി പെരുമാറുകയായിരുന്നുവെന്നും സീതാപൂരിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ.കെ സിംഗ് പറയുന്നു. രോഗിയുടെ ഈ പെരുമാറ്റം മറ്റ് രോഗികളില്‍ പരിഭ്രാന്തി പരത്തി. അവരെ നിയന്ത്രിക്കുന്നതിന് ആശുപത്രി ജീവനക്കാര്‍ ഇടപെട്ടതായും ഡോക്ടര്‍ അവകാശപ്പെട്ടു. സുഖംപ്രാപിച്ച രോഗിയെ കുടുംബാംഗങ്ങള്‍ എത്തിയതിനുശേഷം ഡിസ്ചാര്‍ജ് ചെയ്തതായും അധികൃതര്‍ പറയുന്നു.

Eng­lish Sum­ma­ry: Patient molest­ed in hos­pi­tal: Nurse stabs patien­t’s hair

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.