22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 6, 2024
November 4, 2024
November 1, 2024
September 28, 2024
September 9, 2024
September 4, 2024
August 24, 2024
August 22, 2024
June 12, 2024
March 21, 2024

മിസോറാമില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചു; മറിഞ്ഞ ടാങ്കറില്‍നിന്ന് പെട്രോള്‍ ശേഖരിക്കാനിറങ്ങിയ നാലുപേര്‍ വെന്തുമ രിച്ചു

Janayugom Webdesk
ഗുവാഹത്തി
October 30, 2022 4:38 pm

മിസോറാമില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം മിസോറാമിലെ തുരിയൽ എയർഫീൽഡിന് സമീപം പെട്രോൾ കയറ്റി വന്ന ടാങ്കറിന് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേർ മരിക്കുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ ഐസ്വാളിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ കിഴക്കുള്ള തുരിയാൽ ഗ്രാമത്തിൽ വൈകുന്നേരം 6 മണിയോടെ ടാങ്കർ ചമ്പായിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. ടാങ്കറില്‍ നിന്ന് പെട്രോള്‍ ശേഖരിക്കാന്‍ ചെന്നവരും അപകടത്തില്‍ തീയണയ്ക്കാന്‍ ശ്രമിച്ചവരും മരിച്ചവരില്‍പ്പെടുന്നുവെന്ന് പൊലീസ് പറയുന്നു. തീപിടിത്തത്തിൽ മൂന്ന് ഇരുചക്ര വാഹനങ്ങളും ഒരു ടാക്സിയും കത്തി നശിച്ചതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ വ്യാപ്തി വലുതായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. തുരിയൽ എയർസ്ട്രിപ്പിന് സമീപം ഇന്ധനം കയറ്റി വരികയായിരുന്ന ടാങ്കർ അപകടത്തിൽ പെട്ട് ഇന്ധനം ഒലിച്ചിറങ്ങുകയായിരുന്നു.
വാഹനങ്ങളുമായി കൂട്ടിയിടിച്ചാണോ അതോ വാഹനങ്ങൾ തീപിടിച്ച ടാങ്കറുമായി കൂട്ടിയിടിച്ചതാണോ അപകടത്തിനുകാരണമെന്ന് ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

Eng­lish Sum­ma­ry: Petrol tanker catch­es fire in Mizo­ram; Four peo­ple who went to col­lect petrol from the over­turned tanker were burned to de ath

You may like this video also

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.