2 May 2024, Thursday

പിക്‌അപ്പ് വാൻ അപകടത്തിൽപ്പെട്ടു

Janayugom Webdesk
പത്തനാപുരം
March 31, 2022 8:54 pm

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന പിക്‌അപ്പ് വാൻ ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങി അപകടത്തിൽപ്പെട്ടു. വിളക്കുടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം വ്യാഴാഴ്ച രാവിലെ പത്തോയോടെയായിരുന്നു സംഭവം.
വാഹനം ഉരുണ്ട് പാതയുടെ എതിർവശത്തുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല. പാതയിലൂടെ വന്ന ഇരുചക്രവാഹനത്തിൽ വാൻ തട്ടിയെങ്കിലും അതിൽ ഉണ്ടായിരുന്ന യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.