2 May 2024, Thursday

യാത്രയയപ്പ് സമ്മേളനം

Janayugom Webdesk
കൊട്ടാരക്കര
March 31, 2022 9:12 pm

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. കൊട്ടാരക്കര വനിതാ സെൽ കോൺഫറൻസ് ഹാളിൽ നടന്ന യോഗം റൂറൽ അഡിഷണൽ എസ്‌പി എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കൊല്ലം റൂറൽ സി ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ബിജു പി കോശി, പുയപ്പള്ളി സബ് ഇൻസ്പെക്ടർ കെ രാജൻ, ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ വി ശിവപ്രസാദ് തുടങ്ങിയവർ യാത്രയയപ്പ് യോഗത്തിൽ സംഘടനയുടെ ആദരവ് ഏറ്റുവാങ്ങി.
അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എം രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിആർബി ഡിവൈഎസ്‌പി ടി അനിൽകുമാർ, വനിതാ സെൽ ഇൻസ്പെക്ടർ എം ഹനീസ ബീവി, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം വിനോദ്, കെപിഒഎ സംസ്ഥാന നിർവാഹകസമിതി അംഗം എസ് നജീം തുടങ്ങിയവർ സംസാരിച്ചു. സാജു ആർ എൽ സ്വാഗതവും ആർ രാജീവൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.