26 April 2024, Friday

Related news

April 20, 2024
March 31, 2024
February 29, 2024
January 16, 2024
December 24, 2023
October 6, 2023
August 28, 2023
August 1, 2023
July 25, 2023
July 10, 2023

വൈദികന്റെ വീട്ടിലെ മോഷണം, പ്രതി മകൻ തന്നെ

Janayugom Webdesk
കോട്ടയം
August 11, 2022 9:10 pm

കോട്ടയം പാമ്പാടി കൂരപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും 50 പവൻലേറെ കവർന്ന കേസിൽ മകൻ അറസ്റ്റിലായി. മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാൽ ഷിനോ നൈനാൻ ജേക്കബ് (36)ആണ് മോഷണം നടത്തിയതിന് അറസ്റ്റിലായത്. റമ്മി കളിച്ചും ലോട്ടറി നടത്തിയും നഷ്ടപ്പെട്ട കടം വീട്ടുന്നതിനാണ് മോഷണം നടത്തിയത് .

ചൊവ്വാഴ്ചയാണ് ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിൽ മോഷണം നടന്നത്. വീട്ടുകാർ പുറത്തേക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 50 പവൻ ലധികം സ്വർണവും പണവും കവരുകയായിരുന്നു. കവർച്ചക്ക് ശേഷം ഓടി രക്ഷപ്പെടവേ, മോഷ്ടാവിനെ കൈയിൽ നിന്നും വീണു എന്ന് കരുതപ്പെടുന്ന നിലയിൽ 21 പവൻ സ്വർണം പുരയിടത്തിന്റെ പല ഭാഗത്തു നിന്നും കണ്ടെടുത്തു. ഫാ. ജേക്കബ് നൈനാനും, ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്ക് പോയ സമയത്തും, മറ്റു കുടുംബാംഗങ്ങൾ പുറത്തേക്ക് പോയ സമയത്തുമാണ് കവർച്ച നടന്നത്.

അന്വേഷണസംഘവും പോലീസിന്റെ വിരലടയാള വിദഗ്ധരും അടക്കമുള്ളവർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. കാഞ്ഞിരപ്പള്ളി കഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ. പാമ്പാടി എസ്എച്ച്ഒ പ്രശാന്ത് കുമാർ കെ ആർ, പള്ളിക്കത്തോട് എസ്എച്ച്ഒ പ്രദീപ് എസ്, എസ്ഐ മാരായ ലെബിമോൻ കെ. എസ്, ശ്രീരംഗൻ കെ. ആർ, ജോമോൻ എം. തോമസ്, ബിനോയി എം. എ, രാജേഷ് ജി, എ. എസ്. ഐ പ്രദീപ് കുമാർ, സിപിഓ മാരായ ജയകൃഷ്ണൻ, ഫെർണാണ്ടസ്, സാജു പി മാത്യു, ജിബിൻ ലോബോ, സുനിൽ പി. സി, ജസ്റ്റിൻ, രഞ്ജിത്ത് ജി, സതീഷ് ടി. ജി, സരുൺ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

സംഭവം നടന്ന വീടിനുള്ളിൽ നിന്നും മറ്റാരുടെയും വിരലടയാളങ്ങൾ ലഭിക്കാതിരുന്നതും, പ്രൊഫഷണൽ അല്ലാത്ത മോഷണ രീതിയുമാണ് പോലീസിനെ സംശയത്തിന് ഇടയാക്കിയത്.

വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ ആയിരുന്നു മോഷണം നടന്നത്. അതുകൊണ്ടുതന്നെ വീടുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് ആദ്യം മുതൽ സംശയിച്ചിരുന്നത്. ഇത് തുടർന്നാണ് പോലീസ് സംഘം വൈദികന്റെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

റമ്മി കളിച്ചും പാമ്പാടിയിൽ ലോട്ടറി കട നടത്തിയും കടബാധ്യതയിലായിരുന്നു ഷിനോ. ഈ കടം വീട്ടുന്നതിന് വേണ്ടിയാണ് ഇയാൾ സ്വന്തം വീട്ടിൽ തന്നെ മോഷണത്തിന് തുനിഞ്ഞത്.

Eng­lish Sum­ma­ry: Theft in priest’s house, accused his son
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.