ബെനടിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു. 95ാം വയസ്സിലായിരുന്നു അന്ത്യം. 2005 മുതല്‍ 2013 വരെ മാര്‍പാപ്പ ആയിരുന്നു. ആറ് നൂറ്റാണ്ടിനു ശേഷം സ്ഥാനത്യാഗം ചെയ്ത മാര്‍പാപ്പ. ആധുനിക കത്തോലിക്ക സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം. ബെനഡിക്ട് പതിനാറാമന്‍ സ്വര്‍വര്‍ഗ ലൈംഗികതക്കും ഗര്‍ഭഛിദ്രത്തിനും കൃത്രിമജനനനിയന്ത്രണ മാര്‍ഗങ്ങള്‍ക്കുമെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. 2005ല്‍ ജോണ്‍ പോള്‍ രണ്ടാന്‍ കാലം ചെയ്തതോടെയാണ് കര്‍ദിനാള്‍ റാറ്റ്‌സിങ്ങറെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്.
ഒന്നാം ലോക മഹായുദ്ധകാലത്ത് മാര്‍പാപ്പയായിരുന്ന ബെനഡിക്ട് പതിനഞ്ചാമനോടും വിശുദ്ധ ബെനഡിക്ടിനോടുമുള്ള ബഹുമാനാര്‍ഥമാണ് അനുഗൃഹീതന്‍ എന്നര്‍ഥമുള്ള ബെനഡിക്ട് എന്ന്‌പേര് സ്വീകരിച്ചത്. എട്ടുവര്‍ഷത്തെ സേവനകാലയളവിനുശേഷം സ്ഥാനത്യാഗം ചെയ്യാനുള്ള തീരുമാനം ബെനഡിക്ട് പതിനാറമന്‍ ലോകത്തെ അറിയിച്ചപ്പോള്‍ ആ വാര്‍ത്തയറിഞ്ഞ് ലോകംതന്നെ ഞെട്ടി. 600വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സ്ഥാനത്യാഗം ചെയ്ത മാര്‍പാപ്പകൂടിയാണ് അദ്ദേഹം.
English Summary;Pope Benedict XVI has died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.