1 May 2024, Wednesday

Related news

April 4, 2024
March 30, 2024
March 26, 2024
March 16, 2024
March 14, 2024
March 12, 2024
March 2, 2024
February 24, 2024
November 29, 2023
November 12, 2023

സംസ്ഥാനത്ത് പവര്‍കട്ട് വന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്

എവിൻ പോൾ
കൊച്ചി
April 4, 2024 10:40 pm

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതോപയോഗം സർവകാല റെക്കോഡും ഭേദിച്ച് കുതിക്കുമ്പോഴും പവർകട്ടെന്നത് കഴിഞ്ഞ എട്ടുവര്‍ഷമായി ജനങ്ങൾക്ക് കേട്ടുകേൾവി മാത്രം. എൽഡിഎഫ് സർക്കാർ തുടർച്ചയായി രണ്ടാമതും അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് നിലവിൽ പ്രതിദിനം വൈദ്യുതി ആവശ്യകത തുടർച്ചയായി 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടിട്ടും ബോർഡിന്റെ നഷ്ടം ഏറ്റെടുത്ത് സർക്കാർ ജനങ്ങൾക്ക് വെളിച്ചം നൽകി വരികയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ബോർഡിന് ഉണ്ടായ 767.71 കോടി രൂപയുടെ നഷ്ടം സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. ഇത് വൈദ്യുത ബോർഡിന് വലിയ ആശ്വാസവുമായി. പ്രതിദിനം പുറമെ നിന്ന് എത്തിക്കേണ്ട വൈദ്യുതിയുടെ അളവ് ഉയരുന്നതാണ് കെഎസ്ഇബി ഇപ്പോൾ നേരിടുന്ന വെല്ലുവിളി. ഡാമുകളില്‍ ജലനിരപ്പ് കുറയുന്നതും പ്രശ്നമാണ്. ഇന്ന് സംസ്ഥാനത്ത് വൈദ്യുതോപയോഗം 107.7679 ദശലക്ഷം യൂണിറ്റ് പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചിരുന്നു. കൂടാതെ പീക്ക് അവറിലെ വൈദ്യുത ഉപയോഗവും ഇന്നലെ സർവ്വകാല റെക്കോഡ് സൃഷ്ടിച്ചു. പീക്ക് അവറിൽ ഇന്നലെ ആവശ്യമായി വന്നത് 5359 മെഗാവാട്ട് വൈദ്യുതിയാണ്. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 18 തവണയാണ് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടത്. ഈ ഉയർന്ന വൈദ്യുത ആവശ്യകതയ്ക്കിടയിലും കേരളം ഇരുട്ടിലാകാതിരിക്കാൻ കെഎസ്ഇബി ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ഈ മാസം 110 ദശലക്ഷം യൂണിറ്റ് വരെ ഉപയോഗം ഉയരാനും പീക്ക് അവറിലെ ഉപയോഗം 5400 മെഗാവാട്ടിന് മുകളിലേക്കെത്താനും സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
അതേസമയം വൈദ്യുതി ലാഭിക്കാൻ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെഎസ്ഇബി ഉന്നതതല അധികൃതർ വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ലെന്ന് അധികൃതർ പറഞ്ഞു. പീക്ക് അവർ സമയങ്ങളിലെ ഉയർന്ന വൈദ്യുതി ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾക്ക് തകരാർ സംഭവിക്കാറുണ്ട്. ഈ പ്രതിസന്ധി ഒഴിവാക്കാൻ പീക്ക് അവർ സമയങ്ങളിൽ പരമാവധി ഉപയോഗം നിയന്ത്രിക്കാൻ ഉപഭോക്താക്കളെ ജാഗരൂകരാക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. 

സംസ്ഥാനത്ത് ചെറുകിട വൈദ്യുത പദ്ധതികളിലൂടെ ആഭ്യന്തര വൈദ്യുത ഉല്പാദനം ഉയർത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ, 24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താൻ കെട്ട് മിനി ജലവൈദ്യുത പദ്ധതിയും ഈ വർഷം തന്നെ കമ്മീഷൻ ചെയ്യും. ഈ സർക്കാരിന്റെ കാലത്ത് 655.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികളാണ് സംസ്ഥാനത്ത് ഇതുവരെ പൂർത്തിയാക്കിയത്. ഇതിൽ 44.5 മെഗാവാട്ട് ശേഷിയുളള 5 ജലവൈദ്യുത പദ്ധതികളും ഉൾപ്പെടുന്നു. പള്ളിവാസൽ, തോട്ടിയാർ ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ 211 മെഗാവാട്ട് ശേഷിയുള്ള ഒമ്പത് ജലവൈദ്യുത പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ നിലവിൽ പീക്ക് അവറിൽ ആവശ്യമായി വരുന്ന വൈദ്യുതിയുടെ കുറവ് വലിയൊരളവു വരെ പരിഹരിക്കപ്പെടുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. 

Eng­lish Sum­ma­ry: Pow­er cut came in the state eight years ago

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.