10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 4, 2024
August 8, 2024
July 9, 2024
April 27, 2024
April 13, 2024
March 22, 2024
March 20, 2024
March 13, 2024
February 29, 2024

പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; നടൻ പ്രകാശ് രാജിന് ക്ലീന്‍ ചിറ്റ്

Janayugom Webdesk
ചെന്നൈ
December 15, 2023 5:57 pm

തിരുച്ചിറപ്പള്ളി പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ക്ലീന്‍ ചിറ്റ്. തട്ടിപ്പുമായി നടന് ബന്ധമില്ലെന്നാണ് തമിഴ്‌നാട് പൊലീസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിന്റെയാണ് റിപ്പോർട്ട്. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് നടൻ ചെയ്തതെന്നും കേസിൽ പ്രകാശ് രാജിനെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പൊലീസ് വിശദീകരണം.

അതേസമയം കേസിൽ പ്രകാശ് രാജിന് ഇഡി സമൻസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് തമിഴ്‌നാട് പൊലീസ് നിലപാട് അറിയിച്ചത്. വമ്പൻ ലാഭം ഓഫര്‍ ചെയ്ത് 100 കോടി രൂപ സ്വീകരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ഇഡി സമൻസ് പഴയ തിരക്കഥ ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയെ പ്രകാശ് രാജ് പരിഹസിച്ചിരുന്നു.

Eng­lish Sum­ma­ry; Pranav Jew­el­ery Invest­ment Fraud; Clean chit for actor Prakash Raj
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.