6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 24, 2024
October 19, 2024
October 11, 2024
September 8, 2024
September 4, 2024
August 8, 2024
July 9, 2024
April 27, 2024
April 13, 2024

അയൽ സംസ്ഥാനങ്ങളിൽ നഴ്സിങ് കോളജുകളുടെ മറവിൽ വൻതട്ടിപ്പ്

Janayugom Webdesk
ആലപ്പുഴ
April 13, 2024 10:01 am

ആന്ധ്രയിലും കർണാടകയിലും നഴ്സിങ് പഠനത്തിനായി ചില ഏജന്റുമാർ മുഖേന വിദ്യാർഥികൾ എത്തിപ്പെടുന്നത് അംഗീകാരമില്ലാത്ത കോളജുകളിലാണെന്ന് സംശയം. വിദ്യാർഥികളെ ചാക്കിട്ട് പിടിക്കാനും അഡ്മിഷൻ തരപെടുത്താനും ഏജന്റുമാർ വലിയ ഓഫറുകളുമായാണ് രക്ഷാകർത്താക്കളെ സമീപിക്കുന്നത്. ഇരുപതിനായിരം രൂപ നൽകിയാൽ അഡ്മിഷൻ ലഭിക്കും. പിന്നീട് കോളജിൽ ചേരാൻ ചെല്ലുമ്പോൾ ആദ്യ വർഷത്തെ ഫീസ് ഇനത്തിൽ എൺപതിനായിരം കൂടി നൽകണം. രണ്ടാം ഗഡു അടുത്ത വർഷാരംഭത്തിൽ നൽകിയാൽ മതിയാകും. ഇതിനോടകം ബാങ്ക് ലോൺ തരപെടുത്താമെന്നുമാണ് വാഗ്ദാനം. ഏജന്റുമാരുടെ വാക്ക് കേട്ട് അഡ്മിഷൻ നേടി കഴിഞ്ഞാൽ പിന്നെ താമസത്തിനും ഭക്ഷണത്തിനും മറ്റുമായി വേറെ തുക കണ്ടെത്തണം.

ഏജന്റ് വശം മുൻകൂർ ഇരുപതിനായിരം കൊടുത്തു ചെല്ലുമ്പോഴാണ് കോളജിന്റെ നിലവാരം രക്ഷകർത്താക്കൾക്ക് ബോധ്യമാകുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള നിരവധി വിദ്യാർഥികളാണ് അഡ്മിഷൻ വാങ്ങി കഴിഞ്ഞു നിലവാരമില്ലായെന്ന കാരണത്താൽ കോളജ് മാറിപ്പോകുന്നത്. ഏജന്റിന് നൽകിയ ഇരുപതിനായിരവും കോളജിൽ നൽകിയ എൺപതിനായിരവും തിരികെ വാങ്ങാൻ നിർബന്ധിതരാകുന്നതോടെ കോളജ് ഉടമകളുടെ ഭീഷണിയുമുണ്ടാകാറുണ്ടെന്നും ചില രക്ഷകർത്താക്കൾ പറയുന്നു. കട്ടപ്പന, ഈരാറ്റുപേട്ട, കുമളി, അമരാവതി എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതിൽപരം വിദ്യാർഥികൾ കഴിഞ്ഞയാഴ്ച ആന്ധ്രയിലെ ഒരു കോളജിൽ നിന്ന് പണം തിരികെ വാങ്ങി കർണാടകയിലെ കോളജിൽ ചേർന്ന സംഭവം ഉണ്ടായിട്ടുണ്ട്.

ആന്ധ്രയിലെ ഒരു കോളജിന്റെ അന്തരീക്ഷം കണ്ട് അന്തംവിട്ട ചില രക്ഷിതാക്കൾ ഫീസ് നൽകിയ എൺപതിനായി രൂപ അന്നു തന്നെ തിരികെ വാങ്ങുകയായിരുന്നു. ഏജന്റ് വാങ്ങിയ ഇരുപതിനായിരവും യാത്രാ ചിലവുകളും നഷ്ടമായെങ്കിലും തങ്ങളുടെ മക്കളുടെ ഭാവി നഷ്ടമായില്ലെന്ന ആശ്വാസത്തിലാണ് രക്ഷകർത്താക്കൾ. കോളജ് കെട്ടിടം സ്ഥിതി ചെയ്യുന്നിടത്ത് ഒരു ബോർഡ് പോലുമില്ലെന്നാണ് ഒരു രക്ഷിതാവ് പറയുന്നത്. ഇതിനുള്ളിൽ കടന്ന് ജനാലയുടെ കതക് തുറന്നപ്പോൾ ഇതോട് ചേർന്നുള്ള ഒരു കെട്ടിടത്തിൽ കുറെ പേർ ഇരുന്ന് മദ്യപിക്കുന്നതായി കണ്ടെന്നും വിദ്യാർഥികൾക്ക് താമസിക്കാൻ ഹോസ്റ്റൽ സൗകര്യമില്ലെന്നും രക്ഷിതാവ് പറയുന്നു. അതെ സമയം അംഗീകാരവും നിലവാരവുമുള്ള കോളജുകൾ ആന്ധ്രയിലും കർണ്ണാടകയിലും പ്രവർത്തിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Mas­sive fraud in the guise of nurs­ing col­leges in neigh­bor­ing states

You may also like this video

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.