17 February 2025, Monday
KSFE Galaxy Chits Banner 2

ബലാത്സംഗ പരാതിയിൽ പ്രീമിയർ ലീഗ് ഫുട്ബോളര്‍ അറസ്റ്റിൽ

Janayugom Webdesk
July 5, 2022 12:38 pm

ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ ഒരു പ്രീമിയർ ലീഗ് ഫുട്ബോൾ താരത്തെ കഴിഞ്ഞ ദിവസം വെസ്റ്റ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇരുപതു വയസുള്ള താരമാണ് അറസ്റ്റിൽ ആയതെന്നും നിയമപരമായ കാരണങ്ങൾ പരിഗണിച്ച് താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ലെന്നും യൂറോപ്യൻ മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്തത്.

ടെലിഗ്രാഫ് ആദ്യം പുറത്തു വിട്ട ഈ വാർത്ത പിന്നീട് ദി അത്‌ലറ്റിക് സ്ഥിരീകരിച്ചു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള താരത്തെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ ചോദ്യം ചെയ്തു വരികയാണ്. പരാതിക്കിടയായ സംഭവം നടന്നത് ജൂണ്‍ മാസത്തിലാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇരുപത വയസുള്ള പെൺകുട്ടിയാണ് ജൂലൈ നാലിന് പരാതിയുമായി എത്തിയതെന്ന് പൊലീസും വ്യക്തമാക്കുന്നുണ്ട്. ബാർനെറ്റിൽ നിന്നാണ് പ്രീമിയർ ലീഗ് താരത്തെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ നടപടികൾ പുരോഗമിച്ചു വരികയാണെന്നും ുൊപൊലീസ് വ്യക്തമാക്കി.

അതേസമയം പ്രീമിയർ ലീഗ് താരത്തിന്റെ ക്ലബ് ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നൽകിയിട്ടില്ല. ഖത്തർ ലോകകകപ്പിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ സാധ്യതയുള്ള താരമായതുകൊണ്ടാണ് ക്ലബ് പ്രതികരിക്കാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് വിവരം.

 

eng­lish sum­ma­ry: Pre­mier League foot­baller arrest­ed by Met police on sus­pi­cion of rape

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.