26 April 2024, Friday

2021 ലെ പത്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു: കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2021 9:02 pm

2021 ലെ പത്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ഏഴ് പേര്‍ക്ക് പത്മവിഭൂഷണും, 10 പേര്‍ക്ക് പത്മഭൂഷണും, 102 പേര്‍ക്ക് പത്മശ്രീ പുരസ്കാരങ്ങളുമാണ് ലഭിച്ചത്. മുന്‍ ജാപ്പനീസ് പ്രധാനമന്തി ഷിന്‍സോ ആബെ, ശില്‍പി സുദര്‍ശന്‍ സാഹൂ, ഇസ്ലാമിക് പണ്ഡിതന്‍ മൗലാനാ വഹീദുള്ളഖാന്‍ തുടങ്ങിയവര്‍ക്കാണ് പത്മവിഭൂഷണ്‍ സമ്മാനിച്ചത്. അന്തരിച്ച ഗായകന്‍ എസ് പി ബാലസുബഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ഗായിക കെ എസ് ചിത്ര, കവി ചന്ദ്രശേഖര കമ്പാര്‍ തുടങ്ങിയവര്‍ക്കാണ് പത്മഭൂഷണ്‍ .

Eng­lish Summary:President presents 2021 Pad­ma Awards: Pad­ma Bhushan to KS Chithra

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.