ഗുരുശ്രേഷ്ഠനും കൊല്ലത്തെ സാഹിത്യ സാംസ്ക്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യവും സാഹിത്യകാരനുമായിരുന്ന പ്രഫ. ആദിനാട് ഗോപിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം കെ സച്ചിദാനന്ദന് നല്കുും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്ക്കാരം നല്കുന്നതെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി സുകേശനും അറിയിച്ചു.
18ന് വൈകിട്ട് അഞ്ചിന് മന്ത്രി ഡോ. ആർ ബിന്ദു കൊല്ലം പ്രസ്‌ക്ലബ്ബിൽവച്ച് അവാര്‍ഡ് സമർപ്പിക്കും. ജില്ലാ ലൈബ്രറി കൗൺസിലും പ്രഫ. ആദിനാട് ഗോപിയുടെ കുടുംബാംഗങ്ങളും ചേർന്നാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.