ഭരണകാര്യത്തില്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി ഗവര്‍ണര്‍ തമിഴിസൈസൗന്ദര രാജന് കീഴടങ്ങുകയാണെന്ന് തമിഴ് നാട് മുഖ്യമന്ത്രിയും,ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.എഐഎന്‍ആര്‍സിയുടെ നേതൃത്വത്തിലുള്ള പുതുച്ചേരി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് പുതുച്ചേരിയിലുള്ളത്.
എന്നാല്‍ ഈസര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ, അദ്ദേഹം ചോദിച്ചു.തിങ്കളാഴ്ച ഒരു പ്രാദേശിക ഡിഎംകെ നേതാവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടുത്ത പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ (2026) പാര്‍ട്ടി (ഡിഎംകെ) പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയമില്ല,തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രംഗസാമി വലിയ ഒരു നേതാവാണ് ശരീരത്തിന്റെ ഉയരത്തിന്റെ കാര്യത്തില്‍. എന്നാല്‍ ഗവര്‍ണറുടെ തീരുമാനങ്ങള്‍ക്കെതിരെ അദ്ദേഹം ഫലപ്രദമായി നിലകൊള്ളേണ്ടതായിരുന്നു.കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തന്റെ പാര്‍ട്ടിയായ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം പുതിയൊരു വികസനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary:
Puducherry Chief Minister has surrendered to Governor MK Sraralin
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.