1 May 2024, Wednesday

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; ആദ്യ റൗണ്ടില്‍ പോലും ബിജെപി ചിത്രത്തില്‍ ഇല്ലാത്ത അവസ്ഥ; പാര്‍ട്ടി വോട്ടുകള്‍ മറിഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
September 8, 2023 10:59 am

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യറൗണ്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ രാജ്യത്തു ഭരിക്കുന്ന പാര്‍ട്ടി ബിഗ് സീറോ ആയി. ബിജെപിയുടെ വോട്ടുകള്‍ എവിടേക്ക് പോയിഎന്നതു ചോദ്യമായിരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 8,000 കടക്കുന്ന സമയത്തും ആയിരം വോട്ടുപോലും നേടാന്‍ ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് കഴിഞ്ഞില്ല.

ആദ്യ റൗണ്ടില്‍ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് പ്രകാരം അഞ്ഞൂറില്‍ താഴെ വോട്ട് മാത്രമാണ് ലിജിന്‍ ലാലിന് ലഭിച്ചത്.കേന്ദ്രമന്ത്രിമാരെയടക്കം പങ്കെടുപ്പിച്ച് വലിയ പ്രരണമാണ് ലിജിന്‍ ലാലിന് വേണ്ടി മണ്ഡലത്തില്‍ ബിജെപി നടത്തിയിരുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിന്‍. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബിജെപി വോട്ടുകള്‍ കുറഞ്ഞതിനെ പറ്റി സംഘപരിവാര്‍ സംഘടനകളിലും വന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കാന്‍ സാധ്യതയേറുകയാണ് 

Eng­lish Summary:
Pudu­pal­ly by-elec­tion; BJP is not in the pic­ture even in the first round; Par­ty votes flipped

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.