10 November 2025, Monday

Related news

November 10, 2025
November 9, 2025
November 7, 2025
November 7, 2025
November 7, 2025
November 7, 2025
November 6, 2025
November 6, 2025
November 6, 2025
November 5, 2025

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം അറസ്റ്റിൽ 

Janayugom Webdesk
കോഴിക്കോട്
November 8, 2023 8:24 pm
വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവും മുൻ ബാങ്ക് മുൻ പ്രസിഡന്റുമായ കെ കെ എബ്രഹാം അറസ്റ്റിൽ.  കോഴിക്കോട് ഇഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ കെ എബ്രഹാമിന് നോട്ടിസ് നൽകിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കെ കെ എബ്രഹാം ബാങ്ക് പ്രസിഡന്റ് ആയിരുന്ന കാലത്ത് പുൽപ്പള്ളി ബാങ്കിൽ കുറഞ്ഞ പണം വായ്പ എടുത്തവരുടെ രേഖ ഉപയോഗപ്പെടുത്തി  25 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ വായ്പ എടുത്ത് തട്ടിപ്പു നടത്തിയെന്നാണ് കേസ്. ഏകദേശം എട്ടു കോടിയുടെ തട്ടിപ്പ് ഇഡി കണ്ടെത്തി. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടക്കം പത്തുപേരാണ് കേസിലെ പ്രതികൾ. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
Eng­lish Sum­ma­ry: Pul­pal­ly bank fraud case: KK Abra­ham arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.