19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 17, 2024
May 17, 2024
May 17, 2024
April 28, 2024
April 10, 2024
April 5, 2024
April 3, 2024
March 22, 2024

പഞ്ചാബ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി രണ്ടുമാസം കൊണ്ട് മുടക്കിയത് 37 കോടി

Janayugom Webdesk
July 5, 2022 10:25 pm

പഞ്ചാബില്‍ അടുത്തിടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ രണ്ടുമാസംകൊണ്ട് പരസ്യത്തിനായി ചെലവഴിച്ചത് 37 കോടി രൂപ.
മാര്‍ച്ച്‌ 11 മുതല്‍ മേയ് 10 വരെ ടിവി, റേഡിയോ പരസ്യങ്ങള്‍ക്കായി 20 കോടി രൂപയും പത്രപരസ്യങ്ങള്‍ക്കായി 17.21 കോടി രൂപയുമാണ് നല്‍കിയത്. ഇതില്‍ സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള, വിദ്വേഷ പ്രചാരണംകൊണ്ട് വിവാദത്തിലായ സുദര്‍ശന്‍ ന്യൂസും അര്‍ണബ് ഗോസാമിയുടെ റിപബ്ലിക് ടിവിയും സീന്യൂസും ഉള്‍പ്പെടുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ മണിക് ഗോയലിന് ലഭിച്ച വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണ് എഎപി. ഇതിന്റെ ഭാഗമായാണ് ഗുജറാത്തി പ്രേക്ഷകരെ ലക്ഷ്യമിട്ട് വന്‍തുകയുടെ പരസ്യം ചെയ്യുന്നതെന്നാണ് സൂചന. പരസ്യങ്ങള്‍ നല്‍കിയ പ്രസിദ്ധീകരണങ്ങളുടെ പട്ടികയില്‍ ദിവ്യ ഭാസ്‌കര്‍, കച്ച്‌മിത്ര, സന്ദേശ്, ഫുല്‍ചബ് തുടങ്ങിയ ഗുജറാത്ത് ആസ്ഥാനമായുള്ള നിരവധി പ്രാദേശിക പത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Pun­jab gov­ern­ment spent 37 crores in two months for advertisements

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.