ചരിത്ര സ്മാരകമായ ഖുത്തബ് മിനാറിനെ ‘വിഷ്ണുസ്തംഭം’ എന്ന് പുനഃനാമകരണം ചെയ്യണമെന്ന് ഹിന്ദുത്വസംഘനകള്‍. ഈ ആവശ്യം ഉന്നയിച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം മുഴക്കിയും ആദ്യം പ്രതിഷേധിച്ചു. പിന്നീട് ഹനുമാന്‍ ചാലിസ ആലപിച്ച് അതിന്റെ തീവ്രത കൂട്ടി. ഇതോടെ പ്രതിഷേധത്തിന് അണിനിരന്ന മുപ്പതോളം മഹാകാള്‍ മാനവസേനയുടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു.
മഹാരാജാവ വിക്രമാദിത്യന്‍ നിര്‍മ്മിച്ച വിഷ്ണുസ്തംഭമാണ് ഖുത്തബ് മിനാറെന്നാണ് യുണൈറ്റഡ് ഹിന്ദുഫ്രണ്ടിന്റെ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് ഭഗവാന്‍ ഗോയല്‍ അവകാശപ്പെട്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് മഹാകാള്‍ മാനവസേന ഖുത്തബ് മിനാറിന് മുന്നില്‍ ഹനുമാന്‍ ചാലിസ ആലപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
യുനെസ്കോ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ച ഒന്നാണ് ഖുത്തബ് മിനാര്‍. ഹിന്ദുത്വവാദികളുടെ പ്രതിഷേധം നടന്നതോടെ ഖുത്തബ് മിനാറിന് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം പാരമ്പര്യമുള്ളതും എന്നാല്‍ രാജ്യത്തിന്റെ തന്നെ അഭിമാനസ്തംഭങ്ങളുമായ സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും മറ്റും പേര് തിരുത്തല്‍ ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുണ്ട്. അക്ബര്‍, ഹുമയൂണ്‍, ഔറംഗസേബ്, തുഗ്ലക് എന്നിവരുടെ പേരുകളിലുള്ള റോഡുകള്‍ പോലും പുനഃനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ബിജെപി ഡല്‍ഹി സംസ്ഥാന ഘടകം നേരിട്ടാണ്.
English Summary:Qutab Minar should be renamed as Vishnu Pillar: Hindutva Organizations
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.