19 November 2025, Wednesday

Related news

November 10, 2025
November 7, 2025
November 5, 2025
November 5, 2025
November 2, 2025
October 31, 2025
October 26, 2025
October 22, 2025
October 5, 2025
September 25, 2025

കാമുകനെതിരെ ബലാത്സംഗത്തിന് കേസുകൊടുക്കാന്‍ വിസമ്മതിച്ചു; ഗർഭിണിയായ മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി

Janayugom Webdesk
മുസാഫർനഗർ
August 27, 2023 9:09 pm

യുവാവിനെതിരെ ബലാത്സംഗക്കേസ് നല്‍കാന്‍ വിസമ്മതിച്ചതിന് ഉത്തർപ്രദേശില്‍ ഗര്‍ഭിണിയായ 19 കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. എട്ട് മാസം ഗർഭിണിയായിരുന്നു യുവതി. കാമുകനെതിരെ വീട്ടുകാര്‍ നല്‍കിയ ബലാത്സംഗക്കേസില്‍ യുവതിയോട് മൊഴിനല്‍കാന്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പങ്കാളിക്കെതിരെ കോടതിയിൽ മൊഴി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവതിയെ മാതാപിതാക്കൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. 

വെള്ളിയാഴ്ച രാത്രി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോയ്‌ല ഗ്രാമത്തിലെ നദിയിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Refused to press charges against boyfriend for rape; Par­ents killed their preg­nant daughter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.