27 April 2024, Saturday

സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കൽ നവംബർ ഒന്നിന് ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
August 12, 2021 10:21 pm

2022 ലേക്കുള്ള പ്രത്യേ­ക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കൽ പ്രക്രിയ സംസ്ഥാനത്ത് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന നവംബർ ഒന്നിന് ആരംഭിക്കും. 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹരായ എല്ലാ പൗരൻമാർക്കും സമ്മതിദായക പട്ടികയിൽ പേര് ചേർക്കുന്നതിനും, നിലവിലുള്ള സമ്മതിദായകർക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും അവസരം ലഭിക്കും.

കരട് സമ്മതിദായക പട്ടികയിലുള്ള അവകാശങ്ങൾ/എതിർപ്പുകൾ നവംബർ ഒന്നു മുതൽ 30 വരെ ഉന്നയിക്കാം. അപേക്ഷകളെല്ലാം www.nvsp.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. കരട് സമ്മതിദായക പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala. gov. in) ലഭ്യമാകും. കരട് സമ്മതിദായക പട്ടികയിലുള്ള അവകാശങ്ങളും എതിർപ്പുകളും ഉൾപ്പെട്ട ലിസ്റ്റ് അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (തഹസിൽദാർ) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. ഇതിന്റെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് നൽകും. ലിസ്റ്റ് പ്രദർശിപ്പിച്ച് ഏഴ് ദിവസങ്ങൾക്കുശേഷം പരാതികളും അവകാശങ്ങളും തീർപ്പ് കൽപ്പിക്കും. 2022 ജനുവരി അഞ്ചിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും.

Eng­lish Sum­ma­ry: Renew­al of the abbre­vi­at­ed vot­ers list will begin on Novem­ber 1

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.