27 July 2024, Saturday
KSFE Galaxy Chits Banner 2

വിഖ്യാത ഗസല്‍ ഗായകൻ പങ്കജ് ഉദാസ് വിടവാങ്ങി

Janayugom Webdesk
മുംബൈ
February 26, 2024 5:28 pm

പിന്നണി, ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗസലുകളുടെ പ്രിയതോഴനായ പങ്കജ് 1986ൽ നാം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയിട്ടുണ്ട്. ചിട്ടി ആയി ഹേ അടക്കമുള്ള നിത്യഹരിത ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ സംഗീതലോകം ആസ്വദിച്ചു. 

ചൈന്ദി ജൈസ രംഗ് ഹേ തേരാ സോനേ ജൈസേ ബാൽ എന്ന ഗാനത്തോടെയാണ് പങ്കജ് ശ്രദ്ധ നേടുന്നത്. ചുപ്കെ ചുപ്കെ, യുൻ മേരെ ഖാത്ക, സായ ബാങ്കർ, ആഷിഖോൻ നെ. ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സേ.. തുടങ്ങി നിരവധി ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. സംഗീതലോകത്തെ സംഭ്വനകള്‍ക്ക് രാജ്യം അദ്ദേഹത്തെ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. 

Eng­lish Sum­ma­ry: Renowned ghaz­al singer Pankaj Udas pass­es away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.