12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 4, 2024
July 20, 2024
July 11, 2024
July 7, 2024
May 4, 2024
May 2, 2024
May 2, 2024
April 30, 2024
April 29, 2024

പലസ്തീന്‍ പെണ്‍കുഞ്ഞിനെ ഇസ്രയേല്‍ സൈന്യംതട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
January 5, 2024 11:50 am

ഗാസാ നഗരത്തില്‍ നിന്ന് ഇസ്രയേല്‍ സൈനികന്‍ ഒരു പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്യ സംഭവത്തിന്റെ ദൃക്സാക്ഷി കുഞ്ഞിനെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സൈനികന്‍ ആ വാക്കുകള്‍ വകവെക്കാതെ സ്ഥലത്ത് നിന്നു പോയതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇസ്രയേലി സൈനികന്റെ പ്രവര്‍ത്തനം ക്രൂരമായ കുറ്റകൃത്യമാണെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഗാസയില്‍ നിന്ന് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഇസ്രയേല്‍ സൈന്യം ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളുടെ തെളിവാണെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉടന്‍ തന്നെ കുഞ്ഞിനെ ഫലസ്തീന്‍ നാഷണല്‍ അതോറിറ്റിക്ക് കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

ഇസ്രയേല്‍സൈനികരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും പ ലസ്തീന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.അതേസമയം ഗസയില്‍ നിന്ന് ഒരു സൈനിക ക്യാപ്റ്റന്‍ ഒരു പ ലസ്തീന്‍ കുഞ്ഞിനെ ഇസ്രയേലിലെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി ഇസ്രയേലി ഉദ്യോഗസ്ഥന്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസസയിലെ ആക്രമണത്തിനിടയില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞിനെ കണ്ടെന്നും കുട്ടിയെ ഇസ്രയേലിലേക്ക് കൊണ്ടുപോയെന്നും തന്റെ സുഹൃത്ത് അറിയിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പലസ്തീനികളുടെ മരണസംഖ്യ 22,313 ആയി വര്‍ധിച്ചുവെന്നും 57,296 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000ത്തിലധികം ഫലസ്തീനികളെ കാണാതായിട്ടുണ്ടെന്നും നിരവധി ആളുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ സൈന്യം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

Eng­lish Summary:
Report­ed­ly, a Pales­tin­ian girl has been abduct­ed by Israeli forces

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.