1 May 2024, Wednesday

Related news

March 18, 2024
March 11, 2024
February 7, 2024
January 31, 2024
January 30, 2024
December 1, 2023
November 29, 2023
July 6, 2023
May 16, 2023
May 9, 2023

നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2024 2:58 pm

തമിഴ് നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പ്രസിഡന്‍റായി വിജയ്‌യെയും, മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വിജയുമമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

രജിസ്‌ട്രേഷന് മുന്നോടിയായുള്ള യോഗത്തില്‍ ജനറല്‍ കൗണ്‍സിലിലെ 200 ഓളം അംഗങ്ങളാണ് പങ്കെടുത്തത്. കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 2026ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. പാര്‍ട്ടിയുടെ പേര് ഉള്‍പ്പടെയുള്ള മറ്റ് നടപടിക്രമങ്ങളെല്ലാം തീരുമാനിക്കാന്‍ കൗണ്‍സില്‍ വിജയിന് അധികാരം നല്‍കി.പാര്‍ട്ടിയുടെ പേര് ഉള്‍പ്പടെയുള്ള മറ്റ് നടപടിക്രമങ്ങളെല്ലാം തീരുമാനിക്കാന്‍ കൗണ്‍സില്‍ വിജയിന് അധികാരം നല്‍കി.

കഴിഞ്ഞ കുറെ നാളുകളായി വിജയുടെ രാഷ്ട്രീയപ്രവേശം ഏറെ ചര്‍ച്ചാവിഷയമാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം തീരുമാനിച്ചിരുന്നു. വായനശാലകള്‍, സൗജന്യ ട്യൂഷന്‍സെന്ററുകള്‍, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

Eng­lish Summary:
Report­ed­ly, the polit­i­cal par­ty led by actor Vijay will be announced soon

You may also like this video:

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.