1 May 2024, Wednesday

Related news

April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024

ഡിഎംകെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ഇഡിയെ ഉപയോഗിക്കുന്നതായി മുരശൊലി

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2023 3:29 pm

തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ബിജെപി ഉപയോഗിക്കുന്നുവെന്ന് ഡിഎംകെ മുഖപത്രമായ മുരശൊലി ആരോപിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മണൽ ഖനനത്തിൽ 4730 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ഇഡിയുടെ അവകാശവാദത്തെ ചോദ്യം ചെയ്താണ് മുഖപ്ത്രം രംഗത്ത് വന്നത്. എന്തു കണക്കുകൂട്ടലാണ് ബിജെപി നടത്തിയതെന്നും വെല്ലുവിളിക്കുന്നു.

ഈ കണക്കുകൾ ഏകപക്ഷീയമാണെന്നും ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ കണ്ടെത്താൻ ബിജെപി ഇപ്പോൾ നെട്ടോട്ടമോടുകയാണെന്നും ഡിഎംകെ ആരോപിക്കുന്നു.ഡിഎംകെ സർക്കാരിനെ കരിവാരിത്തേക്കാൻ ബിജെപി ഇഡി ഉപയോഗിക്കുന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും മുഖപത്രം സൂചിപ്പിക്കുന്നു, വർഷത്തിനിടെ മണൽ ഖനനത്തിൽ 4730 കോടി രൂപയുടെ അഴിമതി നടന്നതായി ഇഡി കോടതിയിൽ പറയുന്നു. അതിനായി തെറ്റായ കാര്യങ്ങളാണ് ഉപോയിച്ചത്. രണ്ട് വർഷം മുമ്പ് നദിയിലായിരുന്നോ ബിജെപിയെന്നും, മണൽനിരപ്പ് അളക്കാനുള്ള കഴിവ് മാത്രമാണ് ബിജെപിക്ക് എവിടുന്നു കിട്ടിയന്നും അവർ വെറും നാലായിരം, അയ്യായിരം കോടി എന്നിങ്ങനെയുള്ള കണക്കുകൾ ഉണ്ടാക്കുന്നു.ഇത് വെളിപ്പെടുത്തിയതിന് ശേഷം അവർ ഇപ്പോൾ തെളിവ് അന്വേഷിച്ച് പോകുകയാണ്. അവർ എങ്ങനെയാണ് 4730 കോടി രൂപ കണക്കാക്കിയത്? എന്ത് കണക്കുകൊണ്ടാണ് അവർ ഇത് പറഞ്ഞത്?” ഡിഎംകെ മുഖപത്രമായ മുരശൊലി പറയുന്നു 

2011 നും 2021 നും ഇടയിൽ പനീർസെൽവത്തിനും എടപ്പാടി പളനിസ്വാമിയുമായിരുന്നു ഭരിച്ചിരുന്നത്. ഇടത്തും വലത്തും വേദി പങ്കിട്ട വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ രണ്ട്പേരോടും വിട്ടുവീഴ്ച ചെയ്ത് മുന്നോട്ട് പോകാന്‍ കാത്തിരിക്കുന്ന പാർട്ടിയാണ് ബിജെപി. മുരശൊലി മുഖപ്രസംഗം പറയുന്നു കൂടാതെ, എടപ്പാടി പളനിസ്വാമിയുടെ കാലത്ത് എഐഎഡിഎംകെ സർക്കാരിന്റെ മന്ത്രി വിജയഭാസ്‌കറിനെതിരായ അഴിമതി ആരോപണങ്ങളും മുരശൊലി ഉയർത്തിക്കാട്ടി. 2017ൽ നടത്തിയ റെയ്ഡിൽ വിജയഭാസ്‌കറിന്റെ അക്കൗണ്ടുകളും സ്വത്തുക്കളും ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടും തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

എടപ്പാടി പളനിസ്വാമിയുടെ കാലത്ത് എഐഎഡിഎംകെ സർക്കാരിലെ മന്ത്രി വിജയഭാസ്‌കറിന്റെ ബന്ധുക്കൾ പുതുക്കോട്ടയിൽ ക്വാറി നടത്തുകയായിരുന്നു. വിജയഭാസ്‌കറിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. 2017ൽ വിജയഭാസ്‌കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഐടി പരിശോധന നടത്തി. റെയ്ഡിന് ശേഷം വിജയഭാസ്‌കറിന്റെ അക്കൗണ്ടുകൾ ഐടി പിടിച്ചെടുത്തു. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല, അതുപോലെ, മുൻ മന്ത്രിമാർക്കെതിരായ ഗുട്‌ഖ കേസിലും മറ്റ് ഡിവിഎസി കേസുകളിലും സിബിഐ അന്വേഷണത്തിന് ഗവർണർ രവി പ്രോസിക്യൂഷൻ നൽകാൻ വൈകിയതെങ്ങനെയെന്ന് എല്ലാവർക്കും അറിയാം മുഖപ്രസംഗം പറയുന്നു

Eng­lish Summary:
BJP is using ED to defame the DMK gov­ern­ment, par­ty mouth­piece Murasholi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.