29 March 2024, Friday

Related news

January 30, 2024
January 28, 2024
January 27, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024

ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി നമ്മുടെ രാജ്യത്തെ ഉയർത്തണം; റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 25, 2023 8:15 pm

ഇന്ന് എഴുപത്തിനാലാമാത് റിപ്പബ്ലിക് ദിനം. വൈവിധ്യപൂർണ്ണമായ സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ കോർത്തിണക്കി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സത്തയെ നിർണ്ണയിക്കുന്നതും നിർവചിക്കുന്നതും ഭരണഘടനയാണ്. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

എല്ലാ പൗരന്മാർക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി നമ്മുടെ രാജ്യത്തെ ഉയർത്തണം. ഭരണഘടനയുടെ പ്രാധാന്യമുൾക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് ഈ ലക്ഷ്യങ്ങൾ ഏറ്റെടുത്ത് നമുക്ക് മുന്നോട്ടു പോകാം. ഏവർക്കും ഹൃദയപൂർവ്വം റിപ്പബ്ലിക്ദിന ആശംസകൾ നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.