27 April 2024, Saturday

Related news

January 30, 2024
January 28, 2024
January 27, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024

ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠ: മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
January 26, 2024 10:34 am

ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി പ്രസാദ്. ആലപ്പുഴ പൊലീസ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് മുകളിൽ മറ്റൊരു പ്രാണ പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലെ വിഷയങ്ങൾ പ്രസംഗത്തിൽ മന്ത്രി വിമർശിച്ചു.

മണിപ്പൂരിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു, പൗരത്വം അപകടത്തിലാകുന്നു എന്ന് കരുതുന്നവർ രാജ്യത്തുണ്ട്. ഈ ഭയങ്ങൾ മാറാൻ ഭരണഘടനയെ പ്രാണനാക്കി പ്രതിഷ്ഠിക്കണം. ഭരണഘടന സംരക്ഷണത്തിൽ എല്ലാവരും പങ്കാളികളാകണം. ഫെഡറലിസത്തിന് കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, കേരളം ആശ്വാസത്തിൻ്റെ തുരുത്താണെന്നും അദ്ദേഹം പറഞ്ഞു. കേരള മോഡലിന് ജനശ്രീധയേറി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Summary;Constitution is the main lifeblood of the coun­try: Min­is­ter P Prasad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.