19 April 2024, Friday

Related news

September 29, 2023
June 26, 2023
March 1, 2023
February 16, 2023
December 27, 2022
August 17, 2022
July 23, 2022
July 15, 2022
July 11, 2022
July 7, 2022

റെസറ്റ് ഇന്‍ പീസ് അങ്കിള്, ഐ വില്‍ മിസ്സ് യു; പ്രതാപ് പോത്തന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ പ്രിഥ്വിരാജ്

Janayugom Webdesk
July 15, 2022 12:20 pm

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ പ്രിഥ്വിരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. Rest in peace uncle! I will miss you. — പ്രിഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രിഥ്വിരാജും പ്രതാപ് പോത്തനുമായിരുന്നു. ഏറെ ചര്‍ച്ചയായ ചിത്രത്തില്‍ ഇരുവരുടെയും പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ സംവിധാനത്തിന് ലാല്‍ജോസിന് 2012‑ലെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. കോളജ് കാലത്തെ തന്റെ ആരാധ്യ പുരുഷനായിരുന്നു പ്രതാപ് പോത്തന്‍ എന്ന് സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞിട്ടുണ്ട്.

സംവിധായകന്‍ ഭരതനുമായുള്ള അടുപ്പം മൂലമാണ് പ്രതാപ് പോത്തന്‍ സിനിമയിലേക്കെത്തുന്നത്. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ‘ആരവം’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പ്രതാപ് പോത്തന്‍ പ്രേക്ഷക മനസ് കവര്‍ന്നത് തകര എന്ന ക്ലാസ് ചിത്രത്തിലൂടെയാണ്. എണ്‍പതുകളിലെ മലയാളം, തമിഴ് സിനിമകളില്‍ തരംഗമായി അദ്ദേഹം മാറിയത് പില്‍ക്കാലത്തെ ചരിത്രം. തകരയ്ക്ക് ശേഷം അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചാമരം, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, നവംബറിന്റെ നഷ്ടം, സിന്ദൂര സന്ധ്യയ്ക്കു മൗനം, ലോറി, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങി സിനിമാ പ്രേമികള്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

പത്മരാജന്‍ തിരക്കഥയെഴുതി 1979ല്‍ പുറത്തിറങ്ങിയ തകര എന്ന ചിത്രമാണ് പ്രതാപ് പോത്തന്റെ കരിയര്‍ മാറ്റിമറിച്ചത്. വി.വി. ബാബു നിര്‍മ്മിച്ച ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് എം.ജി. രാധാകൃഷ്ണനായിരുന്നു. പശ്ചാത്തലസംഗീതം നല്‍കിയത് ജോണ്‍സണും. അങ്ങനെ എല്ലാംകൊണ്ടും മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നായി തകര മാറി. പ്രതാപ് പോത്തന് പുറമേ സുരേഖ, നെടുമുടി വേണു തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ ശ്രീലത, ശാന്താദേവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 1978 ജനുവരിയില്‍ പത്മരാജന്‍ എഴുതി ചതുരംഗം എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു നോവലെറ്റായിരുന്നു തകര.

Eng­lish sum­ma­ry; Rest In Peace Uncle, I Will Miss You; Actor Prithvi­raj pays trib­ute to Prat­ap Pothen

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.