2 July 2024, Tuesday
KSFE Galaxy Chits

Related news

June 30, 2024
June 30, 2024
May 26, 2024
May 25, 2024
April 26, 2024
March 14, 2024
January 13, 2024
January 11, 2024
December 22, 2023
November 23, 2023

കന്റോണ്‍മെന്റ് സ്വത്തുക്കളുടെ അവകാശം ഇനി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2024 10:08 pm

രാജ്യത്തെ 13 സൈനിക കന്റോണ്‍മെന്റുകളിലെ സ്വത്തുക്കളുടെ അവകാശം ഇനി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്. കേന്ദ്രസര്‍ക്കാര്‍ സിവിലിയന്‍ പ്രദേശങ്ങളെ പ്രതിരോധ മേഖലകളില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രക്രിയയുടെ ഭാഗമായാണിത്. അതേസമയം സൈനിക സ്റ്റേഷനുകള്‍ മിലിട്ടറിയുടെ ഉടമസ്ഥതയില്‍ തന്നെയായിരിക്കും. അതിന് പുറത്തുള്ള പ്രദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറും. 

കന്റോണ്‍മെന്റുകളെ സിവില്‍ ഏരിയകളില്‍ നിന്ന് ഒഴിവാക്കുന്നതിനും അവ സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള മുന്‍സിപ്പാലിറ്റികളുമായി ലയിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനയുടെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തീരുമാനിച്ചതെന്ന് കന്റോണ്‍മെന്റുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. 

സൈനിക കന്റോണ്‍മെന്റിന് അനുവദിച്ച പ്രദേശത്ത് പൊതുജന സൗകര്യങ്ങളും മുന്‍സിപ്പല്‍ സേവനങ്ങളും നല്‍കുന്നതിനുള്ള എല്ലാ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്കോ അതിന് കീഴിലുള്ള മുന്‍സിപ്പാലിറ്റികള്‍ക്കോ സൗജന്യമായി കൈമാറും. ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിനായിരിക്കുമെന്നും മുന്‍സിപ്പാലിറ്റികള്‍ക്ക് ഇവിടെ നിന്ന് നികുതി പിരിക്കുകയും ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കുമ്പോള്‍ പ്രദേശത്ത് സ്വകാര്യ ഭൂമിയുണ്ടെങ്കില്‍ സായുധസേനയുടെ സുരക്ഷാ ആശങ്കകള്‍ക്ക് മുന്‍ഗണന നല്‍കും.

രാജ്യത്തെ ഏറ്റവും വലിയ ഭൂഉടമയാണ് പ്രതിരോധമന്ത്രാലയം. ഏകദേശം 18 ലക്ഷം ഏക്കര്‍ ഭൂമി മന്ത്രാലയത്തിന്റെ കൈവശമുണ്ട്. മുന്‍കാലങ്ങളില്‍ കന്റോണ്‍മെന്റുകളുടെ ഭാഗമായ ജനവാസമേഖലകളിലെ പൊതു ചെലവുകള്‍ പോലുള്ള സൈനികേതര ആവശ്യങ്ങള്‍ക്കായി പ്രതിരോധ ഫണ്ട് ഉപയോഗിക്കാന്‍ പാര്‍ലമെന്ററി പാനല്‍ അംഗീകാരം നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Right of can­ton­ment prop­er­ties now vest­ed in local governments

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.