15 May 2024, Wednesday

വര്‍ഗീയ ശക്തികൾക്കെതിരെ വിപുലമായ പ്രതിരോധ കൂട്ടായ്മ ഉയരണം: കാനം

Janayugom Webdesk
June 28, 2022 10:19 pm

കണിയാപുരം രാമചന്ദ്രന്റെ നാടക-ചലച്ചിത്ര ഗാനങ്ങളുടെയും കവിതകളുടെയും സമാഹരണമായ ‘മാനിഷാദ! മനസ്സ് കരയുന്നു’ എന്ന പുസ്തകത്തിന്റെ പ്രകാശനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിർവഹിച്ചു.
വർഗ്ഗീയ‑ഫാസിസ്റ്റ് ശക്തികൾക്കെതിരെ പുരോഗമന ചിന്താഗതിക്കാരുടെ വിപുലമായ പ്രതിരോധ കൂട്ടായ്മ തീർക്കണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. യുക്തിചിന്തയുടെയും ശാസ്ത്ര ബോധത്തിന്റെയും പുത്തൻ വാതായനങ്ങൾ തുറന്നിട്ടവരാണ് കമ്യൂണിസ്റ്റ് — പുരോഗമന സാഹിത്യ‑സാംസ്കാരിക പ്രവർത്തകർ. ആ പാരമ്പര്യം ഉയർത്തിപ്പിടിക്കേണ്ടത് സമകാലിക സമൂഹത്തിൽ അനിവാര്യമാണെന്ന് കാനം പറഞ്ഞു.
കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യ പ്രസാധക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന പുസ്തകം വി പി ഉണ്ണികൃഷ്ണനാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. സാഹിത്യ വിമർശകൻ ഡോ. സോമൻ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കണിയാപുരത്തിന്റെ ഭാര്യ ജി വസന്തലക്ഷ്മി, എൻ ഇ ഗീത, നവയുഗം പത്രാധിപർ ആർ അജയൻ, പൂവച്ചൽ രത്നാകരൻ, വി പി ഉണ്ണികൃഷ്ണൻ എന്നിവര്‍ സംസാരിച്ചു. 

Eng­lish Sum­ma­ry: Rise of a broad­er resis­tance coali­tion against com­mu­nal forces: Kanam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.