രൂപമാണ് ദൂരത്തിന് മകുടം
കെട്ടിടങ്ങളെ ഞാൻ
ചങ്ങാതിമാരെന്ന്
വിളിക്കുന്നു
അപരിചിതത്വത്തിനാണ്
ഇന്ന് താരും തളിരുമുള്ളത്
പരിചയത്തിനില്ല
ഭ്രമണപഥം
ഒരിക്കൽ
ഏതോ പുഴ അവശേഷിപ്പിച്ച
വരൾച്ചയുടെ,
മറുകുകളാണ് എങ്ങും
ഹരിതകം അന്വേഷിച്ചവന്
ഹൃദയത്തിന്റെ ഉപ്പൂറ്റി വറ്റുന്നു
അവനിന്ന്
ഒരു മരണവീട്
സന്ദർശിക്കും
പരിചയത്തിന്റെ നനവുള്ളത്
ഇപ്പോൾ
മരണവീട്ടിൽ മാത്രമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.