2 May 2024, Thursday

Related news

April 17, 2024
February 12, 2024
October 21, 2023
August 9, 2023
June 20, 2023
June 19, 2023
May 23, 2023
April 15, 2023
March 15, 2023
December 2, 2022

കൊറോണയ്ക്ക് പിന്നാലെ സവാളയിൽ നിന്നും വൈറസ് ബാധ; 650 പേർ ചികിത്സയിൽ, ഉള്ളി വിതരണത്തിലും നിയന്ത്രണം

Janayugom Webdesk
October 23, 2021 10:13 am

കോവിഡിന് പിന്നാലെ യുഎസിൽ സാൽമൊണെല്ല വൈറസ് പടരുന്നു. സവോളയിൽ നിന്ന് പടർന്ന സാൽമൊണെല്ല വൈറസ് ബാധയെ തുടർന്ന് യുഎസിൽ 650 ലധികം പേർ ചികിത്സയിലാണ്. 37 സംസ്ഥാനങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് ആരോഗ്യ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 

129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രോഗ നിയന്ത്രണ പ്രതിരോധ വിഭാഗം അധിക്യതർ അറിയിച്ചു. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്ട്ടില്ല. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രോഗം പടർന്നു പിടിച്ചത് എന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ കേസുകൾ ടെക്സസിലും ഒക്ലഹോമയിലുമാണ്. മെക്സിക്കോയിലെ ചിഹുവാഹുവയിൽ നിന്ന് ഇറക്കുമതി ചെയ്ത മുഴുവൻ ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി എന്നിവയിലാണ് സൽമോണല്ലോ കണ്ടെത്തിയത്. യുഎസിൽ പ്രോസോഴ്സ് ഇൻകോർപ്പറേഷൻ കമ്പനിയാണ് ഈ ഉളളി വിതരണം ചെയ്തത്. 

ഓഗസ്റ്റ് മാസം അവസാനമാണ് ഉള്ളി ഇറക്കുമതി ചെയ്തതെന്ന് കമ്പനി ആരോഗ്യ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഉള്ളി മാസങ്ങളോളം സൂക്ഷിക്കാമെന്നും അത് ഇപ്പോഴും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. അതുകൊണ്ട് തന്നെ ചിഹുവാഹുവയിൽ നിന്ന് ഇറക്കുമതി ചെയ്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി എന്നിവ വിതരണം ചെയ്യരുതെന്നും സ്റ്റിക്കറോ പാക്കേജിംഗോ ഇല്ലാത്ത ഉളളികൾ ഉപയോഗിക്കരുതെന്നും അധിക്യതർ നിർദ്ദേശം നൽകി.
eng­lish sum­ma­ry; Sal­mo­nel­la out­break in UAE
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.