27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 19, 2024
July 19, 2024
July 16, 2024
July 15, 2024
July 14, 2024
July 14, 2024
July 14, 2024
July 13, 2024
July 13, 2024
July 13, 2024

സന്തോഷ് പുതുക്കുന്നിന്റെ ഇന്ദ്രൻസ് ചിത്രം കുണ്ഡലപുരാണത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി

Janayugom Webdesk
October 15, 2023 2:18 pm

ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന “കുണ്ഡലപുരാണം“എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

‘മോപ്പാള’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സുധീഷ് കുമാറാണ്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ദിനേശ് പ്രഭാകർ, ഉണ്ണിരാജ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം എന്ന ചിത്രത്തിലൂടെ പറയുന്നത്.

https://www.instagram.com/p/CyYK0WGxFhw/

ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശരൺ ശശിധരൻ. എഡിറ്റർ: ശ്യാം അമ്പാടി, സംഗീതം: ബ്ലസ്സൻ തോമസ്, ഗാനരചന വൈശാഖ് സുഗുണൻ, സന്തോഷ്‌ പുതുക്കുന്ന് ചീഫ് അസോസ്സിയേറ്റ്: രജിൽ കെയ്സി, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ: അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻസ്: രഞ്ജുരാജ് മാത്യു, കല: സീ മോൻ വയനാട്, സംഘട്ടനം: ബ്രൂസ് ലീ രാജേഷ്, ചമയം: രജീഷ് പൊതാവൂർ, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാൻ: സുജിൽ സായ്, പി.ആർ.ഒ.: കാസബ്ളാങ്കാ ഫിലിം ഫാക്ടറി, മഞ്ജുഗോപിനാഥ്. വി. എഫ്. എക്സ്. സാറ്റർഡേ സൺ‌ഡേ ഫിലിംസ്. ഓൺലൈൻ പാർട്ണർ: സിനിമാപ്രാന്തൻ, പരസ്യകല: കുതിരവട്ടം ഡിസൈൻസ്.

Eng­lish Sum­ma­ry: San­thosh Pudukun­nu’s Indrans released the motion poster of Kundalapuranam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.