14 October 2024, Monday
KSFE Galaxy Chits Banner 2

Related news

September 21, 2024
September 15, 2024
September 15, 2024
September 13, 2024
September 4, 2024
August 3, 2024
July 14, 2024
July 9, 2024
June 22, 2024
June 21, 2024

പിക്കപ്പ് വാൻ ബൈക്കിലിടിച്ച് മുൻ ഫുട്ബോൾ താരം മരിച്ചു

Janayugom Webdesk
കോഴിക്കോട്
May 24, 2022 9:31 pm

പിക്കപ്പ് വാൻ ബൈക്കിലിടിച്ച് മുൻ ഫുട്ബോൾ താരം മരിച്ചു. ഫ്രാൻസിസ് റോഡ് തോട്ടൂളിപാടം ‘ദാറുൽ ഹസ’യിൽ ഇസ്ഹാം മിഷാബ് (45) ആണ് മരിച്ചത്. എണ്ണ പലഹാര ബിസിനസ് നടത്തുന്ന മിഷാബ് നടക്കാവിൽ നിന്ന് സാധനങ്ങളുമായി ബേപ്പൂർ ഭാഗത്തേക്ക് പോകുന്നതിനിടക്കാണ് അപകടമുണ്ടായത്.
എം എം ഹൈസ്ക്കുളിന് 1997–98 വർഷം സുബ്രദോ മുഖർജി കപ്പ് സ്ക്കൂളിന് നേടിക്കൊടുത്ത ടീമിന്റ സുപ്രധാന കളിക്കാരനായിരുന്ന ഇസ്ഹാം മിഷാബ് അക്കാലത്തെ മികച്ച ഫുട്ബോൾ താരമായിരുന്നു. 

ഗുരുവായൂരപ്പൻ കോളജ് ടീമിന് വേണ്ടിയും കേരള ജുനിയർ ടീമിന് വേണ്ടിയും ജേഴ്സി അണിഞ്ഞു. കേരള ടീമിനെ പ്രതിനിധീകരിച്ച് ബിഹാറിൽ നടന്ന ഇന്റർസ്റ്റേറ്റ് സ്ക്കുൾ ടൂർണ്ണമെന്റിലും കളിച്ചിരുന്നു. പരപ്പിൽ ശാദുലിപ്പള്ളി മുഅദ്ദിനായിരുന്ന ഉമ്മറിന്റെയും റുഖിയയുടെയും മകനാണ്. ഭാര്യ: റൂബീന. മകൾ: അസ റുഖിയ. സഹോദരങ്ങൾ: എഞ്ചി. ഇക്ബാൽ (ഓവർസീയർ, കോഴിക്കോട് കോർപ്പറേഷൻ), ഇസ്ഹാക്ക്, അസിബിയ, ഇസ്മായിൽ, ഇർഷാദ്, ഹസീന. 

Eng­lish Summary:Former foot­baller dies after being hit by pick­up van
You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.