26 July 2024, Friday
KSFE Galaxy Chits Banner 2

Related news

June 20, 2024
April 21, 2024
January 15, 2024
November 10, 2023
October 23, 2023
September 16, 2023
August 20, 2023
July 30, 2023
July 26, 2023
July 8, 2023

ചൂളമടിച്ച് പാട്ട് പാടി ശശിധരൻ

ജോസ് വാവേലി
വെങ്കിടങ്ങ്
October 23, 2023 11:44 am

ചൂളമടിച്ച് പാട്ട് പാടി വ്യത്യസ്ഥനാവുകയാണ് തൊയക്കാവ് ചാത്തച്ചാട്ടിൽ ചിത്രകാർത്തികയിൽ ശശിധരന്‍. 68-ാം വയസിലും ചൂളമടിച്ച് പാട് പാടി സദസ്സിനെ കൈയിലെടുക്കുവാന്‍ ഇദ്ദേഹത്തിന് പ്രത്യേക കഴിവാണ്. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ പഴയതും പുതിയതുമായ നിരവധി ഗാനങ്ങൾ ഓർക്കസ്ട്രയുടെ സഹായം ഇല്ലാതെ അനായാസം ശശിധരന്‍ ചൂളമടിച്ച് പാടും. പാട്ടുകളുടെ അവതരണമെല്ലാം സ്വതസിദ്ധമായ രീതിയിലാണെന്നു മാത്രം. സെമി ക്ലാസിക്കൽ സംഗീതവും ഇത്തരത്തില്‍ അനായാസം പാടും.
ചൂളമടിച്ച് പാടുമ്പോൾ വായുവിനെ ഉള്ളിലോട്ടും പുറത്തോട്ടും ഒരേ സമയം സ്വയം നിയന്ത്രിക്കുന്നതിനാൽ ഒരോ പാട്ടും നിർത്താതെ തുടർച്ചയായി പാടി തീർക്കാൻ ശശിധരനാകുന്നു. 12-ാം വയസിലാണ് ആദ്യമായി ചൂളമടിച്ചപ്പോള്‍ അതിലൊരു താളം കണ്ടെത്തിയപ്പോള്‍ പിന്നീട് പാട്ടുകളും ഇത്തരത്തില്‍ പാടി നോക്കുകയായിരുന്നുമെന്ന് ശശിധരന്‍ പറയുന്നു. ഇതിനിടെ പഠനം പൂർത്തിയാക്കി 1976 ൽ 22-ാം വയസിൽ അബുദാബി യിലെ ബ്രിട്ടിഷ് എംബസിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റായി ജോലിയിൽ പ്രവേശിച്ചു. 45 വർഷം എംബസിയിൽ ജോലി ചെയ്തു. 

ഇതിനിടെ തിരക്കൊഴിയുന്ന സമയങ്ങളിൽ ശശിധരൻ ചൂളമടിച്ച് പാടാനുള്ള പരിശീലനം തുടർന്നു കൊണ്ടേയിരുന്നു. ദുബായി, ഷാർജ, അലയിൻ തുടങ്ങി നിരവധി ഗൾഫ് നാടുകളിലെ മലയാളി അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന കൾച്ചറൽ പരിപാടികളിൽ ശശീധരന്റെ ചൂളമടി പാട് പ്രധാന ഇനമായി സ്ഥാനം പിടിക്കുകയും ചെയ്തു. മലയാള സിനിമയിലെ നിരവധി പ്രമുഖരുമായും തന്റെ തനത് കല അവതരിപ്പിക്കാനും അവരുടെ പ്രശംസ പിടിച്ച് പറ്റാനും ശശിധരന് അവസരം ലഭിച്ചിട്ടുണ്ട്. എഴുത്തുകാരിയായ ഭാര്യ പത്മിനിയുടെയും രണ്ട് മക്കളുടെയും പൂർണ്ണ പിന്തുണയുണ്ട്. പ്രയാധിക്യത്തിലും ഈ കഴിവിനെ നെഞ്ചോട് ചേർത്ത് സൂക്ഷിക്കുകയാണ് ശശിധരൻ. 

Eng­lish Summary:Sasidharan played the song while blow­ing the whistle
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.