ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി രാജസ്ഥാന്‍. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒന്നുമുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ ഈ മാസം ഒമ്പത് വരെ അടച്ചിടും. അതോടൊപ്പം 18 വയസ്സിനു മുകളിലുള്ള വിദ്യര്‍ത്ഥികളുടെ വാക്സിനേഷന്‍ കോളജ് അധികൃതര്‍ ഉറപ്പു വരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വിവാഹം ഉള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ 100 പേര്‍ക്കുമാത്രമാണ് പങ്കെടുക്കാനാകുക. വിദേശത്തുനിന്ന് വരുന്നവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനു ശേഷം ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു രാജസ്ഥനിലേക്ക് എത്തുന്നവര്‍ 72 മണിക്കുറിനുള്ളിലും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
അതേസമയം രാജസ്ഥാനിലെ രാത്രികാല നിയന്ത്രണം രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ തുടരും. രാജസ്ഥനില്‍ പുതുതായി 355 കോവിഡ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 9,56,883 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി.
English Summary: Schools in Jaipur close classes 1 to 8: Rajasthan issues new guidelines
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.