26 April 2024, Friday

Related news

December 30, 2023
July 23, 2023
July 10, 2023
June 20, 2023
May 28, 2023
May 4, 2023
March 29, 2023
March 14, 2023
March 5, 2023
January 5, 2023

പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം

Janayugom Webdesk
തിരുവനന്തപുരം
October 1, 2021 8:51 am

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്ര അവസാനിപ്പിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക, വഖഫ്, റെയിൽവെ മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു.  കഴിഞ്ഞ ദിവസം റെയിൽവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് സതേൺ റെയിൽവെ മാനേജരുമായി മന്ത്രി ചർച്ച നടത്തിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 06639 പുനലൂർതിരുവനന്തപുരം, ഒക്‌ടോബർ ആറിനും 06640 തിരുവനന്തപുരംപുനലൂർ ഒക്‌ടോബർ ഏഴിനും ഓടിത്തുടങ്ങും.  06431 കോട്ടയംകൊല്ലം, 06425 കൊല്ലംതിരുവനന്തപുരം, 06435 തിരുവനന്തപുരംനാഗർകോവിൽ എന്നീ ട്രെയിനുകൾ ഒക്‌ടോബർ എട്ടിനും ഓടിത്തുടങ്ങും.  ഈ തീവണ്ടികളിൽ സീസൺ ടിക്കറ്റ്, കൗണ്ടർ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറൽ കമ്പാർട്‌മെന്റിൽ സീസൺ ടിക്കറ്റ് എടുത്തവർക്ക് യാത്ര അനുവദിക്കുകയും ചെയ്യും.  ഈ ട്രെയിനുകൾ എല്ലാം സ്‌പെഷ്യൽ ട്രെയിനുകളായാണ് ഓടുകയെന്നും റെയിൽവെ അറിയിച്ചതായി മന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry:  Sea­son tick­et hold­ers can also trav­el as pas­sen­ger trains begin to run

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.