7 May 2024, Tuesday

പ്രധാനമന്ത്രിക്ക് കത്ത് അയച്ച് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍

kasaragod
കാഞ്ഞങ്ങാട്
February 16, 2022 12:25 pm

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വെ യാത്രക്ക് നല്‍കിയിരുന്ന ഇളവുകള്‍ പുന:സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റി 50000 പോസ്റ്റ് കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് 1000 കാര്‍ഡുകള്‍ 10 കേന്ദ്രങ്ങളില്‍ നിന്ന് പോസ്റ്റ് ചെയ്തു. ഇതിന്റെ ഭാഗമായി അതാതു കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം ഒപ്പുശേഖരണ ക്യാമ്പയിനുകള്‍ നടത്തിയിരുന്നു.
1999 ‑ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വയോജന നയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കോവിഡിനെ തുടര്‍ന്നു 2020 മാര്‍ച്ച് മുതല്‍ നിര്‍ത്തലാക്കിയിരുന്നു. ഇത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ് കാര്‍ഡുകള്‍ അയച്ചത്.
കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിനു മുമ്പില്‍ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം കെ.കെ. വത്സലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബാലന്‍ ഓളിയക്കാല്‍ കാര്‍ഡ് പോസ്റ്റ് ചെയ്തു കൊണ്ട് ഉദഘാടനം ചെയ്തു. സെക്രട്ടറി തമ്പാന്‍ മേലത്ത് സ്വാഗതം പറഞ്ഞു.

സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് പെരുമ്പള പോസ്റ്റോഫീസില്‍ വച്ച് പോസ്റ്റുകാര്‍ഡുകള്‍ അയക്കുന്നു
എം.കെ.അബ്ദുല്ല, എന്‍ നാരായണന്‍ ‚സത്യന്‍ ആലാമിപ്പള്ളി, ‚പക്കീരന്‍ അരയി എന്നിവര്‍ സംബന്ധിച്ചു.
പെരുമ്പള പോസ്റ്റോഫീസ് പരിസരത്ത് നടന്ന സമരത്തില്‍ യൂണിറ്റ് സെക്രട്ടറി വി മീനാക്ഷി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന് അംഗങ്ങളായ എം കുഞ്ഞമ്പു നായരും വി കുഞ്ഞമ്പുവും ചേര്‍ന്ന് പോസ്റ്റുകാര്‍ഡുകള്‍ പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ചു. സംസ്ഥാന കൗണ്‍സിലംഗം എ വി ഭാസ്‌ക്കരന്‍, നാരായണന്‍ മൈലൂല എന്നിവര്‍ സംസാരിച്ചു. ബി പി അഗ്ഗിത്തായ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മേഖലക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ പോസ്റ്റ് ഓഫീസില്‍ നടന്ന പരിപാടി രവീന്ദ്രന്‍ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. പി പി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ടി വി രവി, എം വിജയന്‍, കെ വി ഗോപാലന്‍, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

തൃക്കരിപ്പൂര്‍ മേഖലക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ പോസ്റ്റ് ഓഫീസില്‍ നടന്ന പരിപാടി രവീന്ദ്രന്‍ മാണിയാട്ട് ഉദ്ഘാടനം ചെയ്യുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.