28 April 2024, Sunday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവർത്തക സമിതിയില്‍; ചെന്നിത്തല ക്ഷണിതാവ് മാത്രം

web desk
ന്യൂഡല്‍ഹി
August 20, 2023 3:11 pm

കോൺഗ്രസ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂർ എംപിയടക്കം പുതിയ പ്രവർത്തക സമിതിയിലുണ്ട്. തരൂരിന് പുറമെ മുതിർന്ന നേതാവ് എ കെ ആന്റണിയും കെ സി വേണുഗോപാലുമാണ് പ്രവർത്തക സമിതിയിലുള്ളത്.

രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷ് പ്രത്യേക ക്ഷണിതാവുമാണ്. നേരത്തെ പ്രവര്‍ത്തക സമിതിയില്‍ അംഗമായിരുന്ന രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കിയത് തരംതാഴ്‌ത്തലിനുസമാനമെന്നാണ് ചിലകോണുകളില്‍ നിന്നുള്ള നിഗമനം. ചെന്നിത്തല ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, ശശി തരൂരിന്റെ പ്രവര്‍ത്തക സമിതി പ്രവേശം പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ അദ്ദേഹത്തിനെതിരെ തിരഞ്ഞവര്‍ക്കെല്ലാം തിരിച്ചടിയുമായി.

സംഘടനാ തിരഞ്ഞെടുപ്പടക്കം വിവിധ പ്രശ്നങ്ങളുന്നയിച്ച് ഇടഞ്ഞുനിന്നവരെയെല്ലാം ഇത്തവണ പരിഗണിച്ചിട്ടുണ്ട്. ജി 23 നേതാക്കളടക്കം പ്രവര്‍ത്തനസമിതിയില്‍ സ്ഥാനംപിടിച്ചു.

പ്രവര്‍ത്തക സമിതി

മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, എ കെ ആന്റണി, അംബിക സോണി, മീരാ കുമാർ, ദിഗ്വിജയ് സിങ്, പി ചിദംബരം, താരിഖ് അൻവർ, ലാൽ തൻഹാവാല, മുകുൾ വാസ്നിക്, ആനന്ദ് ശർമ്മ, അശോകറാവു ചവാൻ, അജയ് മാക്കൻ, ചരൺജിത് സിങ് ചന്നി, പ്രിയങ്ക ഗാന്ധി വാദ്ര, കുമാരി സെൽജ, ഗൈഖംഗം, എൻ രഘുവീര റെഡ്ഡി, ശശി തരൂർ, താമ്രധ്വജ് സാഹു, അഭിഷേക് മനു സിംഗ്വി, സൽമാൻ കുർഷിദ്, ജയറാം രമേശ്, ജിതേന്ദ്ര സിങ്, രൺദീപ് സിങ് സുർജേവാല, സച്ചിൻ പൈലറ്റ്, ദീപ്രു, ഫഗ്ദീഷ് താക്കൂർ, ജി എ മിർ, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുൻഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗോഗോയ്, സയ്യിദ് നസീർ ഹുസൈൻ, കമലേശ്വര് പട്ടേൽ, കെ സി വേണുഗോപാൽ.

സ്ഥിരം ക്ഷണിതാക്കൾ

വീരപ്പ മൊയ്ലി, ഹരീഷ് റാവത്ത്, പവൻ കുമാർ ബൻസാൽ, മോഹൻ പ്രകാശ്, രമേശ് ചെന്നിത്തല, ബി കെ ഹരിപ്രസാദ്, പ്രതിഭ സിങ്, മനീഷ് തിവാരി, താരിഖ് ഹമീദ് കർര, ദീപേന്ദർ സിങ് ഹൂഡ, ഗിരീഷ് രായ ചോദങ്കർ, ടി സുബ്ബരാമി റെഡ്ഡി, കെ രാജു, ചന്ദ്രകാന്ത് ഹന്ദോർ, മീനാക്ഷി നടരാജൻ, ഫൂലോ ദേവി നേതം, ദാമോദർ രാജ നരസിംഹ, സുദീപ് റോയ് ബർമൻ.

ഇൻചാജ്

ഡോ. എ ചെല്ലകുമാർ, ഭക്ത ചരൺ ദാസ്, ഡോ. അജോയ് കുമാർ, ഹരീഷ് ചൗധർ, അക്ബർ റോഡ്, രാജീവ് ശുക്ല, മാണിക്കം ടാഗോർ, സുഖ്വീന്ദർ രന്ധവ, മണിക്രാവു താക്കറെ, രജനി പട്ടേൽ, കനയ്യ കുമാർ, ഗുർദീപ് സപ്പ, സച്ചിൻ റാവു, ദേവേന്ദർ യാദവ്, മനീഷ് ഛത്രത്ത്.

പ്രത്യേക ക്ഷണിതാക്കൾ

പള്ളം രാജു, പവൻ ഖേര, ഗണേഷ് ഗോഡിയാൽ, കൊടിക്കുന്നിൽ സുരേഷ്, യശോമതി താക്കൂർ, സുപ്രിയ ശ്രീനേറ്റ്, പ്രിണിതി ഷിൻഡെ, അൽക്ക ലാംബ, വംശി ചന്ദ് റെഡ്ഡി.

എക്സ്-ഓഫീഷ്യോ അംഗങ്ങൾ

ശ്രീനിവാസ് ബി വി — യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, നീരജ് കുന്ദൻ — എന്‍എസ്‌യു പ്രസിഡന്റ്, നെറ്റ ഡിസൂസ, — മഹിളാ കോൺഗ്രസ് പ്രസിഡന്റ്,  ലാൽജി ദേശായി — സേവദള്‍, ചീഫ് ഓർഗനൈസര്‍.
You may also like this video

Eng­lish Sam­mury: Shashi Tha­roor in Con­gress Work­ing Com­mit­tee; Invit­ed by Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.