2 May 2024, Thursday

Related news

May 1, 2024
April 17, 2024
April 13, 2024
April 13, 2024
April 3, 2024
March 22, 2024
March 18, 2024
February 11, 2024
January 30, 2024
January 1, 2024

ഓടുന്ന ട്രെയിനില്‍ ആറ് വയസുകാരി പീഡനത്തിനിരയായി

Janayugom Webdesk
മുംബൈ
February 19, 2022 1:44 pm

ഓടുന്ന ട്രെയിനില്‍ ആറ് വയസുകാരി പീഡനത്തിനിരയായി. മധ്യപ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഘോരക്പൂരില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലാണ് ആറ് വയസുകാരിക്കെതിരെ ലൈംഗികപീഡനമുണ്ടായത്. സംഭവത്തില്‍ സോനു പ്രജാപതി എന്ന 25 കാരനെ കല്യാണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്ന് താനെയിലേക്ക് വരികയായിരുന്ന കുടുംബത്തിനൊപ്പമായിരുന്നു പെണ്‍കുട്ടി. കുട്ടി ഉറങ്ങുന്ന സമയത്താണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി അമ്മയെ വിളിച്ചുണര്‍ത്തിയപ്പോഴേയ്ക്കും പ്രതി ട്രെയിനിലെ ബാത്റൂമില്‍ ഒളിക്കുകയും ചെയ്തു. പിന്നാലെ ഓടിയെത്തിയ കുട്ടിയുടെ അമ്മയും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. മുംബൈയില്‍ ജോലി തേടി വരികയായിരുന്നു ഇയാളെന്നാണ് വിവരം. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് ചുമത്തിയതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Six-year-old girl ra-ped on run­ning train

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.