26 April 2024, Friday

കൊച്ചി മെട്രോ പാളത്തിന് നേരിയ ചരിവ്

Janayugom Webdesk
കൊച്ചി
February 17, 2022 12:09 pm

കൊച്ചി മെട്രോ പത്തടിപ്പാലത്തിനു സമീപം 347-ാം നമ്പര്‍ തൂണിനടുത്ത് ചരിവ് കണ്ടെത്തി. കെഎംആര്‍എല്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ചരിവ് കണ്ടെത്തിയത്. ഈ ഭാഗത്ത് ആഴ്ചകളായി വേഗത കുറച്ചാണ് ട്രെയിന്‍ ഓടിക്കുന്നത്. മണിക്കൂറില്‍ 35 കിലോമീറ്ററുള്ള ട്രെയിന്റെ വേഗത ഈ ഭാഗത്ത് 20 കിലോമീറ്ററാക്കിയാണ് ഓടുന്നത്. വിശദ പരിശോധനയ്ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) വിവരം അറിയിച്ചിട്ടുണ്ട്. കെഎംആര്‍എല്‍ സ്വന്തം നിലയ്ക്കും പരിശോധന നടത്തുന്നുണ്ട്.

എന്നാല്‍ ചരിവ് ഗുരുതരമല്ലെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. മുകള്‍ ഭാഗത്ത് പരിശോധന കഴിഞ്ഞെന്നും താഴെ ഭാഗത്തു കൂടി വിശദമായ പരിശോധന നടത്തുമെന്നുമാണ് കെഎംആര്‍എല്‍ അറിയിച്ചിരിക്കുന്നത്. പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ ചരിവാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അതല്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.

പാളം ഉറപ്പിച്ചിട്ടുള്ള ബുഷുകളുടെ തേയ്മാനം ആണെങ്കില്‍ ബുഷ് മാറ്റിവച്ചും പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് കെഎംആര്‍എല്‍. എന്നാല്‍ തൂണിനാണ് ചരിവ് സംഭവിച്ചിട്ടുള്ളതെങ്കില്‍ ആറു മാസമെങ്കിലും സര്‍വീസ് നിര്‍ത്തേണ്ടി വരും. 347-ാം നമ്പര്‍ തൂണിന്റെ അടിത്തറ പരിശോധിക്കാന്‍ ഒരാഴ്ച മുമ്പ് കുഴിയെടുത്തെങ്കിലും പരിശോധിക്കാനുള്ള ഉപകരണം എത്താന്‍ കാത്തിരിക്കുകയാണ് മെട്രോ അധികൃതര്‍.

Eng­lish sum­ma­ry; Slight slope in Kochi Metro Rail

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.